മാരക മയക്കുമരുന്നുമായി സിനിമ- സീരിയല്‍ താരം ഡെന്‍സണ്‍ അറസ്റ്റിൽ

0
17

മാരക മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പുകൾ കൈവശം വെച്ച സിനിമ- സീരിയല്‍ താരം അറസ്റ്റിൽ. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി ജെ ഡെന്‍സണ്‍ ആണ് അറസ്റ്റിലായത്.

വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ഇയാളിൽനിന്നും എൽഎസ്ഡി സ്റ്റാമ്പുകൾ കണ്ടെടുത്തത്. രഹസ്യ വിവരത്തെതുടർന്നാണ് വൈത്തിരി എസ്ഐ ഇ രാംകുമാറും സംഘവും പരിശോധന നടത്തിയത്. ഡെന്‍സനെതിരെ എന്‍ ഡി പി എസ് വകുപ്പ് പ്രകാരം കേസെടുത്തു.