Home Newspool കൈകഴുകി കേന്ദ്രം, കോവിഡ് വാക്സിൻ പാർശ്വഫല ഉത്തരവാദിത്തം മരുന്ന് കമ്പനികൾക്കെന്ന് കേന്ദ്ര സർക്കാർ

കൈകഴുകി കേന്ദ്രം, കോവിഡ് വാക്സിൻ പാർശ്വഫല ഉത്തരവാദിത്തം മരുന്ന് കമ്പനികൾക്കെന്ന് കേന്ദ്ര സർക്കാർ

SHARE

രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് അടുത്ത ദിവസങ്ങളിൽ ആരംഭിക്കാനിരിക്കെ കോവിഡ് വാക്സിൻ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറി കേന്ദ്ര സർക്കാർ. കോവിഡ് വാക്സിൻ പാർശ്വഫല ഉത്തരവാദിത്തം മരുന്ന് കമ്പനികൾക്കെന്നും പാർശ്വഫലങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരം മരുന്നുകമ്പനികൾ തന്നെ നൽകണമെന്നും കേന്ദ്രം അറിയിച്ചു. വാക്‌സിനുകൾ സ്വീകരിക്കുന്നവരിൽ പാർശ്വഫലം ഉണ്ടായാൽ കേന്ദ്രസർക്കാരും ഉത്തരവാദിത്തം പങ്കിടണമെന്ന കമ്പനികളുടെ ആവശ്യമാണ് കേന്ദ്ര സർക്കാർ തള്ളിയത്.

കൊവിഡ് വാകസിനേഷന് വേണ്ടി സജ്ജീകരിക്കുന്ന ഒരു കേന്ദ്രത്തിൽ ഒരു വാക്സിൻ മാത്രം ഉപയോഗിച്ചാൽ മതിയെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. കൊവിഷീൽഡോ കൊവാക്സിനോ ഇവയിൽ ഏത് വേണമെന്ന് ലഭ്യതക്ക് അനുസരിച്ച് തീരുമാനിക്കാം. രണ്ടാംതവണ കുത്തിവെയ്പ്പ് എടുക്കുമ്പോൾ ആദ്യം കുത്തിവെച്ച വാക്‌സിൻ തന്നെ കുത്തിവെക്കണം.

ആദ്യ കുത്തിവയ്പ്പ് എടുത്തതിന്റെ 28-ാം ദിവസം രണ്ടാം കുത്തിവയ്പ്പ് എടുക്കേണ്ടതിനാലാണ് ഒരേ വാക്‌സിൻ മാത്രം ഒരു കേന്ദ്രത്തിൽ നൽകിയാൽ മതിയെന്ന നിർദേശം.

രാജ്യത്ത് ശനിയാഴ്ചയോടെ 3000 വാക്സീനേഷൻ കേന്ദ്രങ്ങൾ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയർത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാമാരിയുടെ കാലത്ത് ചുരുങ്ങിയ സമയത്തിന് ഉള്ളിൽ വികസിപ്പിച്ച വാക്‌സിൻ ആയതിനാൽ കുത്തിവെക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടായാൽ സർക്കാർ കൂടി ബാധ്യത ഏറ്റെടുക്കണം എന്നായിരുന്നു വാക്‌സിൻ നിർമ്മാതാക്കളുടെ ആവശ്യം.

അമേരിക്ക, ബ്രിട്ടൺ, കാനഡ, സിംഗപ്പുർ, എന്നീ രാജ്യങ്ങളും യുറോപ്യൻ യൂണിയനും നിയമപരമായ ബാധ്യത വാക്‌സിൻ കമ്പനികളുമായി പങ്കിടുന്ന കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു ആവശ്യ. എന്നാൽ മറ്റ് പ്രതിരോധ വാക്‌സിനുകൾക്കുള്ള നിയമപരമായ വ്യവസ്ഥകൾ കോവിഡ് പ്രതിരോധ വാക്‌സിനും ബാധകം ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നിയമപരമായ നടപടികൾ കമ്പനികൾ നേരിടേണ്ടി വരും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.