കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ നടത്തിയ മിന്നൽ റെയ്ഡിനെ തുടർന്ന് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവീൽദാർ ഫ്രാൻസീസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് കണക്കിൽപ്പെടാത്ത മൂന്ന് ലക്ഷം രൂപയും 629 ഗ്രാം സ്വർണവും സുപ്രധാന രേഖകളും കണ്ടെടുത്തിരുന്നു. കസ്റ്റംസ് പ്രിവന്റീസ് വിഭാഗമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.