Home Newspool തീയേറ്ററുകൾ തുറന്നു , ആദ്യ പ്രദർശനം വിജയ് ചിത്രം മാസ്റ്റർ

തീയേറ്ററുകൾ തുറന്നു , ആദ്യ പ്രദർശനം വിജയ് ചിത്രം മാസ്റ്റർ

SHARE

ലോക്ഡൗണിനെ തുടർന്ന് അടച്ച തിയറ്ററുകൾ 308 ദിവസത്തിനുശേഷം ഇന്ന് തുറന്നു . തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന ‘മാസ്റ്ററാ’ണ് തിയറ്ററുകളിൽ ആദ്യമെത്തിയ ചത്രം. ജയസൂര്യ നായകനാകുന്ന ‘വെള്ളം’ 22ന് എത്തും. ലോക്ക്‌‌ഡൗണിനുശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാളസിനിമയാകുമിത്‌. മോഹൻലാലിന്റെ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളും വൈകാതെ കാണാം.

ലോക്‌‌ഡൗണിനുമുമ്പ്‌ സെൻസറിങ് പൂർത്തിയായ 11 ചിത്രങ്ങളാണ് റിലീസ്‌ കാത്തിരിക്കുന്നത്. വിതരണക്കാരും നിർമാതാക്കളും ചേർന്ന് വിതരണത്തിനുള്ള മുൻഗണനാപട്ടിക തയ്യാറാക്കി ചിത്രങ്ങൾ തിയറ്ററിലെത്തിക്കും.

ഒരുസമയം പകുതി സീറ്റിൽമാത്രം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുവാദം. രാത്രി ഒമ്പതിനുശേഷം സിനിമ പ്രദർശിപ്പിക്കരുതെന്നും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദേശമുണ്ട്. സെക്കൻഡ് ഷോ ഒഴിവാക്കാനുള്ള നിർദേശം പുനഃപരിശോധിക്കണമെന്ന് തിയറ്റർ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ തിയറ്റർ വ്യവസായം കടുത്ത പ്രതിസന്ധിയിലാണെങ്കിലും സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണിവർ. ജനുവരിമുതൽ മാർച്ചുവരെ സിനിമ തിയറ്ററുകളുടെ വിനോദനികുതി സംസ്ഥാന സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.

തിയറ്ററുകൾ അടഞ്ഞുകിടന്ന 10 മാസത്തെ വൈദ്യുതി ഫിക്‌സഡ് ചാർജ് പകുതിയാക്കും. കേന്ദ്രസർക്കാർ മാസങ്ങൾക്കുമുമ്പ് തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരുന്നുവെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത്‌ ധൃതിപിടിച്ച് തുറക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു.

തിയറ്ററുകാർ ശ്രദ്ധിക്കാൻ

  • ജീവനക്കാർക്കും കാണികൾക്കും താപനില പരിശോധന ഉറപ്പാക്കണം.
  • രോഗലക്ഷണം ഉള്ളവർക്കായി തിയറ്ററുകളിൽ “സിക്ക് റൂം’ ഒരുക്കണം.
  • ആരോഗ്യപ്രവർത്തകർ എത്തുന്നതുവരെ അവർ ഇവിടെ കഴിയണം.
  • ഹൈറിസ്ക്‌ വിഭാഗത്തിൽപ്പെട്ട ജീവനക്കാരെ ജനങ്ങളുമായി സമ്പർക്കമില്ലാത്ത ജോലി ചെയ്യിപ്പിക്കണം.

കാണികൾ ശ്രദ്ധിക്കേണ്ടത്

  • മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം.
  • സാമൂഹ്യ അകലം പാലിക്കണം
  • ഒന്നിടവിട്ട സീറ്റുകളിലേ ഇരിക്കാവൂ.
  • ലിഫ്റ്റ്‌ ഉപയോഗിക്കരുത്.‌
  • തിയറ്ററിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കരുത്‌.
  • ഓൺലൈൻ ബുക്കിങ് ഉപയോഗപ്പെടുത്തണം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.