Home Newspool തിയേറ്റർ തുറന്നു , ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ ‘വെള്ളം’ എത്തും

തിയേറ്റർ തുറന്നു , ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ ‘വെള്ളം’ എത്തും

SHARE

കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന തിയേറ്ററുകൾ സംസ്ഥാനത്ത് തുറന്നു. ജയസൂര്യ നായകനാകുന്ന ‘വെള്ളം’ ആദ്യ മലയാള ചിത്രമായി തീയേറ്ററിലെത്തും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.പ്രജേഷ് സെൻ ആണ്. ‘ക്യാപ്റ്റന്’ ശേഷം ഇരുവരും ഒന്നിച്ച ചിത്രം കൂടിയാണിത്

തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന ‘മാസ്റ്ററാ’ണ് തിയറ്ററുകളിൽ ആദ്യമെത്തിയ ചത്രം.മോഹൻലാലിന്റെ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളും വൈകാതെ കാണാം.

ലോക്‌‌ഡൗണിനുമുമ്പ്‌ സെൻസറിങ് പൂർത്തിയായ 11 ചിത്രങ്ങളാണ് റിലീസ്‌ കാത്തിരിക്കുന്നത്. വിതരണക്കാരും നിർമാതാക്കളും ചേർന്ന് വിതരണത്തിനുള്ള മുൻഗണനാപട്ടിക തയ്യാറാക്കി ചിത്രങ്ങൾ തിയറ്ററിലെത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.