Home Newspool മന്ത്രി കെ കെ ശൈലജ ഇടപെട്ടു ;ചില്‍ഡ്രന്‍സ് ഹോമിൽ നിന്നും വളർത്താൻ നൽകിയ പെൺകുട്ടിയെ പീഡിപ്പിച്ച...

മന്ത്രി കെ കെ ശൈലജ ഇടപെട്ടു ;ചില്‍ഡ്രന്‍സ് ഹോമിൽ നിന്നും വളർത്താൻ നൽകിയ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവ്

SHARE

2015ല്‍ എറണാകുളത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പരിചരിച്ച് വളര്‍ത്താന്‍ നൽകിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി കെ കെ ശൈലജ നൽകി. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

പരിചരിച്ച് വളർത്താൻ ശിശുക്ഷേമ സമിതിയിൽ നിന്നും സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന കേസിൽ കൂത്തുപറമ്പ് സ്വദേശി സി ജി ശശികുമാർ കഴിഞ്ഞ ശനിയാഴ്‌ച അറസ്‌റ്റിലായി ‌. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് ഇയാളുടെ ഭാര്യയും പിടിയിലാണ്‌. രണ്ട് മുൻ ഭാര്യമാരും അതിൽ കുട്ടികളുമുണ്ടെന്ന കാര്യം മറച്ചുവെച്ചാണ്‌ ഇയാൾ കുട്ടിയെ വളർത്താൻ ശിശുക്ഷേമസമിതിയെ സമീപിച്ചത്‌.

പെൺകുട്ടിയെ കൈമാറിയ എറണാകുളത്തെ മുന്‍ ശിശുക്ഷേമ സമിതിയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.കുട്ടിക്ക് എല്ലാവിധ സംരക്ഷണവും ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.