കേരള പുനർ നിർമാണത്തിന് നെതർലൻഡ്സിന്റെ പാഠങ്ങൾ ഗുണകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വലിയ പ്രളയങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് നെതർലൻഡ്സിന്റെ മാതൃക കേരളത്തിന് ഗുണകരമായി പ്രയോജനപ്പെടുത്താനാകുമെന്നും നെതർലൻഡ്സിന് സമാനമായ ഭൂപ്രകൃതിയുള്ള കുട്ടനാടിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നെതർലൻഡ്സ് അനുഭവം സഹായകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെതർലൻഡ്സ് മുൻ അംബാസഡർ വേണുരാജാമണിയും രാകേഷ് എൻ എമ്മും ചേർന്ന് രചിച്ച പ്രളയം: പ്രതിരോധം പുനനിർമാണം, പഠിക്കാം ഡച്ച് പാഠങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നെതർലൻഡ്സിൽ ഒരു പദ്ധതി തീരുമാനിച്ചാൽ അടുത്ത നിമിഷം അവർ നിർമാണം ആരംഭിക്കും.
എന്നാൽ, നമ്മുടെ സംവിധാനത്തിന്റെ പോരായ്മകൾകൊണ്ട് കാലതാമസം ഉണ്ടാകാറുണ്ട്. വയനാട്ടിൽ സെന്റർ ഓഫ് എക്സലൻസ് ആരംഭിച്ചതടക്കം കൃഷിയിലും നാം നെതർലൻഡ്സ് സഹായം സ്വീകരിച്ചിട്ടുണ്ട്.