ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച കേരളത്തിൽ ആദ്യഘട്ട കുത്തിവയ്പിനുള്ള കോവിഡ് വാക്സിൻ ഇന്ന് എത്തും. വാക്സിനുമായുളള വിമാനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും.
സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നു 4,33,500 ഡോസ് കോവിഷീൽഡ് വാക്സിനാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് കുത്തിവയ്പ് തുടങ്ങുന്നത്.
ആദ്യ ബാച്ചില്‍ 25 ബോക്സുകളാണ് ഉണ്ടാകുക. ഇതില്‍ 15 ബോക്സുകള്‍ എറണാകുളത്തേക്കും പത്തു ബോക്സുകളും കോഴിക്കോട്ടേക്കും ആണെന്നാണ് വ്യക്തമാക്കുന്നത്.
കൊച്ചിയില്‍ നിന്ന് എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംത്തിട്ട, തിരുവനന്തപുരം ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കും, കോഴിക്കോട് സ്റ്റോറില്‍ നിന്ന് കണ്ണൂര്‍,കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട് എന്നിവടങ്ങളിലേക്കും വാക്സിൻ എത്തിക്കും.
വാക്സിന് സ്വീകരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയായി.സംസ്ഥാനത്ത് 133 കേന്ദ്രങ്ങളില്‍ ശനിയാഴ്ചയാണ് വാക്സിനേഷന് നടക്കുന്നത്.
വെബ് കാസ്റ്റിംഗ് അടക്കമുള്ള വിപുലമായ സജ്ജീകരണങ്ങളാണ് വാക്സിസിനേഷന് കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ3,62,870 പേരാണ് സംസ്ഥാനത്ത് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.