Home Newspool ആദ്യഘട്ട കോവിഡ് പ്രതിരോധ വാക്സിൻ കേരളത്തിലെത്തി

ആദ്യഘട്ട കോവിഡ് പ്രതിരോധ വാക്സിൻ കേരളത്തിലെത്തി

SHARE

ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച കേരളത്തിൽ ആദ്യഘട്ട കുത്തിവയ്പിനുള്ള കോവിഡ് വാക്സിൻ എത്തി. ആദ്യഘട്ട കുത്തിവെപ്പിനുളള കോവിഡ് വാക്സിന്‍ കൊച്ചിയിലാണ് എത്തിയത്.

വാക്സിന്‍ ശീതീകരണസംവിധാനമുള്ള പ്രത്യേക വാഹനത്തില്‍ കൊച്ചി റീജണല്‍ സ്റ്റോറില്‍ സൂക്ഷിക്കും. പൂണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കൊവിഷീല്‍ഡ് വാക്സിനാണിത്.4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജ്യണല്‍ വാക്സിന്‍ സ്റ്റോറുകളില്‍ നേരിട്ടാണ് എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000, എറണാകുളത്ത് 1,80,000, കോഴിക്കോട്ട് 1,19,500 ഡോസ് വാക്സിനാണ് എത്തിക്കുന്നത്. കോഴിക്കോട്‌നിന്നും 1,100 ഡോസ് മാഹിക്ക് നല്‍കണം.

സംസ്ഥാനമെമ്പാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.