Home Newspool കരിപ്പൂര്‍ റെയ്ഡ്; കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ , അന്വേഷണം ഊർജിതമാക്കി സിബിഐ

കരിപ്പൂര്‍ റെയ്ഡ്; കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ , അന്വേഷണം ഊർജിതമാക്കി സിബിഐ

SHARE

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ നടത്തിയ മിന്നൽ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്ന് കണക്കില്‍പ്പെടാത്ത മൂന്ന് ലക്ഷം രൂപയും 629 ഗ്രാം സ്വര്‍ണവും സുപ്രധാന രേഖകളും കണ്ടെടുത്തു. അഞ്ച് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

കൊച്ചിയില്‍നിന്നെത്തിയ പ്രത്യേക സിബിഐ സംഘമാണ് റെയ്ഡ് നടത്തിയത്.കസ്റ്റംസ് ഉദ്യോഗസ്ഥരായ സി ജോസ്, ആശ, ബദറുദീന്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരാണ് കസ്റ്റഡിയിലുള്ളത്. രണ്ടുപേര്‍ ഉന്നത ഉദ്യോഗസ്ഥരാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.45നുള്ള എയര്‍ അറേബ്യയുടെ ഷാര്‍ജ–കരിപ്പൂര്‍ വിമാനത്തെ ലക്ഷ്യമിട്ടാണ് സിബിഐ എത്തിയത്. പുലര്‍ച്ചെ മൂന്നോടെ ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പല യാത്രക്കാരും കസ്റ്റംസ് ഹാള്‍ വിട്ടിരുന്നു. അവരെ തിരിച്ച് വിളിച്ചായിരുന്നു സിബിഐ റെയ്ഡ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.