Home Newspool കാപിറ്റോൾ കലാപം; ഡൊണാൾഡ് ട്രംപിന്റെ ചാനലിന് വിലക്ക് ഏർപ്പെടുത്തി യൂടുബ്

കാപിറ്റോൾ കലാപം; ഡൊണാൾഡ് ട്രംപിന്റെ ചാനലിന് വിലക്ക് ഏർപ്പെടുത്തി യൂടുബ്

SHARE

കാപിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്ത ഡൊണാൾഡ് ട്രംപിന്റെ ചാനലിന് വിലക്ക് ഏർപ്പെടുത്തി യൂടുബ്. നയങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം ട്രംപിന്റെ ചാനലിൽ വന്നതാണ് സസ്പെൻഡ് ചെയ്യാനുള്ള കാരണമായി യൂടൂബ് പറയുന്നത്. ട്രംപിന്റെ ചാനലിലൂടെ അടുത്തിടെ പുറത്തുവിട്ട വിഡിയോകൾ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് യൂടൂബ് പ്രതികരിച്ചു.

സ്പെൻഷൻ കാലവധിക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.ആക്രമത്തെ മഹത്വവൽക്കരിക്കുന്ന പോസ്റ്റുകളിട്ടെന്നു ചൂണ്ടിക്കാട്ടി ട്രംപിന്റെ ട്വിറ്റർ, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ട്രംപിന്റെ ബാൻ നീക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.