Home Newspool ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് ; 25 കേസുകളിലെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് ; 25 കേസുകളിലെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

SHARE

എംഎല്‍എ എം.സി. കമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ 25 കേസുകളിലെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ഹൊസ്ദുര്‍ഗ് കോടതി 24 കേസിലും കാസര്‍ഗോഡ് കോടതി ഒരു കേസിലുമാണ് വിധി പറയുക. അതിനിടെ കൂടുതല്‍ കേസുകളില്‍ കമറുദ്ദീന്‍ രണ്ടു കോടതിയിലും ജാമ്യാപേക്ഷ നല്‍കി.

കാസര്‍ഗോഡ് കോടതിയില്‍ പന്ത്രണ്ടും ഹൊസ്ദുര്‍ഗ് കോടതിയില്‍ 21 കേസിലുമാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇവയില്‍ പിന്നീട് വാദം കേള്‍ക്കും. സമാന സ്വഭാവമുള്ള കേസുകള്‍ ആയതിനാല്‍ കമറുദ്ദീന് ജാമ്യം നല്‍കണം എന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.