Home Newspool കര്‍ഷക നിയമത്തിൽ സുപ്രീംകോടതി തീരുമാനം സംശയാസ്പദം ,സമിതി അംഗങ്ങൾ നിയമത്തെ അനുകൂലിക്കുന്നവര്‍; മന്ത്രി സുനില്‍കുമാര്‍

കര്‍ഷക നിയമത്തിൽ സുപ്രീംകോടതി തീരുമാനം സംശയാസ്പദം ,സമിതി അംഗങ്ങൾ നിയമത്തെ അനുകൂലിക്കുന്നവര്‍; മന്ത്രി സുനില്‍കുമാര്‍

SHARE

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിൽ സുപ്രീംകോടതിയുടെ വിധി സംശയാസ്പദമെന്നും വിധി സമരം പിന്‍വലിക്കാന്‍ പര്യാപ്തമുള്ളതല്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍.

വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള സുപ്രീംകോടതി തീരുമാനം സംശയാസ്പദമാണ്. കോടതി നിശ്ചയിച്ച സമിതിയിലെ നാല് അംഗങ്ങളും കര്‍ഷക നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ ഒരു വിധി കൊണ്ട് കോടതിക്ക് മാറ്റാനാകില്ല. കോടതിയല്ല, സര്‍ക്കാരാണ് നിയമം പിന്‍വലിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സുപ്രീംകോടതി സ്‌റ്റേ ചെയ്യുന്നത് വളരെ അപൂര്‍വമാണ്. സര്‍ക്കാര്‍ എടുത്തിട്ടുള്ള നയപരമായ തീരുമാനത്തെ സ്റ്റേ കൊണ്ടുമാത്രം സുപ്രീംകോടതിക്ക് മറികടക്കാനാകില്ല. ഒരു കമ്മിറ്റി വെച്ച് കര്‍ഷക സമരത്തിന്റെ മുനയൊടിക്കാനുള്ള് ശ്രമം ഉണ്ടാകാന്‍ പാടില്ല. സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായി മാറുമോ എന്ന സംശയം ഉണ്ടാകാന്‍ ഒരിക്കലും പാടില്ലാത്തതാണ്.

പക്ഷേ, ഈ സമിതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് പരോക്ഷമായും പ്രത്യക്ഷമായും കര്‍ഷക നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. നിയമത്തിന്റെ പക്ഷം പിടിക്കുന്നവരുമായി ചേര്‍ന്ന് കൊണ്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുക എന്ന് പറയുന്നത് ഒരിക്കലും സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

സ്റ്റേ എന്നത് സമരം നിര്‍ത്തിവെക്കനുള്ളതിന് മതിയായ കാരണമായി തോന്നിയിട്ടില്ല. എട്ട് തവണ ചര്‍ച്ച നടത്തിയിട്ടും കര്‍ഷകര്‍ എടുത്തിട്ടുള്ള തീരുമാനം ഈ നിയമങ്ങള്‍ പിന്‍വലിക്കുക എന്നതാണ്. നിയമം പിന്‍വലിക്കേണ്ടത് കോടതയില്ല, സര്‍ക്കാരാണ്.

മൂന്ന് നിയമങ്ങളും കേരളത്തെയും രൂക്ഷമായി ബാധിക്കുന്നതാണ്. പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് പോലും ചര്‍ച്ച ചെയ്യാന്‍ അനുവാദം കൊടുക്കാതെ ധൃതിപിടിച്ച് പാസാക്കി എടുത്തത് കേന്ദ്രസര്‍ക്കാരിന്റെ നിഗൂഢതാല്‍പര്യമാണ്. സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയത്തില്‍ നയപരമായ തീരുമാനമെടുത്ത് ആ നയം കൈക്കൊള്ളണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.