Home Video സമൂഹത്തിൽ വയോജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയാണ് സംസ്ഥാന സർക്കാർ

സമൂഹത്തിൽ വയോജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയാണ് സംസ്ഥാന സർക്കാർ

SHARE

വൃദ്ധജനങ്ങളുടെ പരിപാലനവും സംരക്ഷണവും ആധുനിക കാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്.വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കുകയെന്നത് ഒരു സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. 1948-ൽ ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ അർജൻറീനയാണു വയോജന പരിപാലനത്തിൻറെ ആവശ്യകത ആദ്യമായി ഐക്യരഷ്ട്ര സഭ സമ്മേളനത്തിൽ ഉന്നയിച്ചത്. പിന്നിൻഡ് ലോക രാജ്യങ്ങൾ വയോജനങ്ങൾക്കായി പുതിയ പദ്ധതികൾ ആവിഷ്കരിച്ചു .

കേരളവും വൃദ്ധജനങ്ങളെക്കൊണ്ട് അതിവേഗം നിറയുകയാണ്. മൂന്നരക്കോടിയോളം ജനസംഖ്യയുള്ള കേരളത്തിൽ 60 ലക്ഷത്തോളം പേർ 60 വയസ്സിന്‌ മുകളിലുള്ളവരാണ്‌. അതിനാൽ സമൂഹത്തിൽ വയോജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്തിന്റെ വികസനം എന്നത് ഇവരുടെ ക്ഷേമത്തെയും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു എന്നാണ് സർക്കാർ വിശ്വസിക്കുന്നത്.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പത്തിന പദ്ധതികളിൽ ഏറ്റവും ശ്രദ നേടിയത് വയോജനങ്ങൾക്ക്‌ സർക്കാർ സേവനം വീട്ടിലെത്തിച്ച്‌ നൽകുമെന്ന് പദ്ധതിയാണ്. അനാരോഗ്യത്തെ തുടർന്ന് വീട്ടിലിരിക്കുന്നവർക്ക് ഇത് ആശ്വാസകരമാകും. വയസ്സുകാലത്ത്‌ സർക്കാർ ഓഫീസിൽ നേരിട്ട്‌എത്തിയാൽ മാത്രമേ സേവനങ്ങൾ ലഭ്യമാകൂ എന്ന അവസ്ഥയ്‌ക്കാണ്‌ മാറ്റം വരുവാൻ പോകുന്നത്.

കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ‌ വയോജനങ്ങൾ വീട്ടിൽ തന്നെ ഇരിക്കണമെന്നാണ്‌ സർക്കാരും ആരോഗ്യവിദഗ്‌ധരും ആവർത്തിക്കുന്നത്‌. എന്നാൽ അവരെ വീട്ടിൽ തന്നെ ഇരുത്താനാവശ്യമായ ഒരു സഹായവും കേന്ദ്രം ഭരിക്കുന്ന സർക്കാർ പ്രഖ്യാപിക്കുകയുണ്ടായില്ല. എന്നാൽ സംസ്ഥാന സർക്കാർ വയോജനങ്ങൾക്ക്‌ അവശ്യമരുന്നുകളും മറ്റും വീട്ടിൽ എത്തിക്കുന്ന സംവിധാനാം നടപ്പാക്കിയിരുന്നു.

വയോജന നയം സംസ്ഥാനത്ത്‌ ആദ്യമായി അംഗീകരിച്ച വയോമിത്രം പദ്ധതി നടപ്പാക്കിയത് വി എസ്‌ അച്യുതാനന്ദൻ സർക്കാരാണ്.മന്ദഹാസം, സായംപ്രഭ ഹോമുകൾ, വയോ ക്ലബ്ബുകൾ, വയോമധുരം, മ്യൂസിക് തെറാപ്പി, സൈക്കോ സോഷ്യൽ കെയർ, വയോ അമൃതം തുടങ്ങിയ പദ്ധതികളും ഇടതുസർക്കാരിന്റെ സംഭാവനയാണ്‌. എല്ലാത്തിനുമുപരിയായി ജനുവരി ഒന്നു മുതൽ പ്രതിമാസ സാമൂഹ്യസുരക്ഷാക്ഷേമ പെൻഷനുകൾ 1,500 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. വയോജന സംരക്ഷണ മേഖലയിൽ കേരളത്തിന് കേന്ദ്ര സർക്കാറിന്റെ മികച്ച സംസ്ഥാനത്തിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഏറ്റവുമധികം കഷ്ടപ്പാടുകൾ നേരിടുന്ന മനുഷ്യർക്ക് കൈത്താങ്ങാകിയാൽ മാത്രമേ ഒരു സമൂഹത്തിൻ്റെ സമ്പൂർണ്ണവും ആരോഗ്യകരവുമായ വളർച്ച സാധ്യമാകൂ. ആ ഉത്തരവാദിത്വം വിട്ടു വീഴ്ചയില്ലാതെ നിറവേറ്റുക എന്നത് സർക്കാരിൻ്റെ പ്രതിബദ്ധതയാണ്.ഇന്ത്യയിലെ മാറ്റ് സംസ്ഥാനങ്ങളിൽ വയോജനങ്ങൾക്ക് ലഭിക്കുന്ന ഏറ്റവുമ മികച്ച പരിഗണന നൽകുന്നത് കേരളത്തിലാണ്. വയോജനങ്ങൾക്ക് എല്ലാ സംരക്ഷണവും കരുതലും നൽകി അവരെ ചേർത്തുപിടിക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞു എന്നതാണ് വാസ്തവം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.