Home Sports തായ്‌ലൻഡ് ഓപ്പണിൽ നിന്നും പി.വി സിന്ധു പുറത്ത്

തായ്‌ലൻഡ് ഓപ്പണിൽ നിന്നും പി.വി സിന്ധു പുറത്ത്

SHARE

തായ്‌ലൻഡ് ഓപ്പൺ 2021ൽ നിന്ന് ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി സിന്ധു പുറത്ത്. ആദ്യ റൗണ്ടിൽ മൂന്നു ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ തോൽവി.

ഡെൻമാർക്കിന്റെ മിയ ബ്ലിഷ്‌ഫെൽറ്റിനോടാണ് സിന്ധു കീഴടങ്ങിയത്. സ്‌കോർ: 21-16, 24-26, 13-21.ആദ്യ ഗെയിം കൈവിട്ട മിയ, സിന്ധുവിനെതിരേ രണ്ടും മൂന്നും ഗെയിമുകളിൽ മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. ലോക ആറാം നമ്പർ താരത്തെ ഞെട്ടിക്കുന്നതായിരുന്നു മിയയുടെ പ്രകടനം.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.