Home Newspool മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി, നിങ്ങൾക്ക് വേറെ പണിയില്ലേയെന്നും ചോദ്യം

മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി, നിങ്ങൾക്ക് വേറെ പണിയില്ലേയെന്നും ചോദ്യം

SHARE

വെൽഫെയർ പാർട്ടി ബന്ധം ചോദിച്ച മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തനിക്ക് ഹിതകരമല്ലാത്ത ചോദ്യങ്ങൾ എന്തിനാണ് എങ്ങനെ ചോദിക്കുന്നതെന്നായിരുന്നു ക്ഷുഭിതനായുള്ള മുല്ലപ്പള്ളിയുടെ ചോദ്യം. ആർക്കു വേണ്ടിയാണ് നിങ്ങൾ എങ്ങനെ ചോദ്യം ചോദിക്കുന്നതെന്നായിരുന്നു മാധ്യമപ്രവർത്തകനോടുള്ള മുല്ലപ്പള്ളിയുടെ മറുപടി.

“നിങ്ങൾ ക്രഡിബിൾ ആയുള്ള മാധ്യമങ്ങൾ അല്ലേ. എന്തിനാണ് ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്നത്. പറയുന്നത് കേൾക്കു, അത് കഴിഞ്ഞ അധ്യായമാണ്. പിന്നെയും അതുതന്നെ ചോദിക്കുന്നത് ആർക്കോ വേണ്ടിയാണ്. പ്ലീസ് സ്റ്റോപ്പ് ദിസ്. പറയുന്നത് കേൾക്കു, അല്ലാതെ ഒരേ കാര്യം ഇങ്ങനെ ചോദിക്കല്ലേ” എന്നിങ്ങയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

വെൽഫെയർ പാർട്ടി നേതാക്കൾ തന്നെയാണല്ലോ തദ്ദേശ തെരഞ്ഞെടുപ്പിലെ സഖ്യത്തെപ്പറ്റി പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് ചൂടായി. എനിക്കതിൽ ഒന്നും പറയാനില്ല. ഇനിയും അതുതന്നെ ചോദിക്കരുതെന്ന് ക്ഷുഭിതനായി പറഞ്ഞ മുല്ലപ്പള്ളി പിന്നീട് മറ്റു ചോദ്യങ്ങൾ ഉണ്ടൊന്നുയെന്നു ആരാഞ്ഞശേഷം ഓഫീസിനകത്തേക്ക് കയറിപ്പോകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.