Home Newspool വരുന്നു വൻ വ്യവസായ ക്ലസ്റ്ററുകൾ; പാലക്കാട്ടെ ആദ്യഘട്ട സ്ഥലമേറ്റടുക്കലിന് 346 കോടി കിഫ്ബി കൈമാറുന്നു

വരുന്നു വൻ വ്യവസായ ക്ലസ്റ്ററുകൾ; പാലക്കാട്ടെ ആദ്യഘട്ട സ്ഥലമേറ്റടുക്കലിന് 346 കോടി കിഫ്ബി കൈമാറുന്നു

SHARE

വ്യവസായ വികസനത്തിന് ഉത്തേജനം പകരാൻ കേന്ദ്രസർക്കാർ രാജ്യത്തെ വിവിധ മേഖലകൾക്കായി വിഭാവനം ചെയ്ത പദ്ധതിയാണ് വ്യവസായ ഇടനാഴി പദ്ധതികൾ. ഉൽപാദനമേഖലയടക്കം വിവിധ വ്യവസായ ക്ലസ്റ്ററുകളാണ് ഈ ഇടനാഴികളിൽ വികസിപ്പിക്കാൻ ഉദ്ദ്യേശിക്കുന്നത്. ഹൈവേകൾ,തുറമുഖങ്ങൾ,റെയിൽവേ സൗകര്യം തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ഉള്ള ഇടങ്ങൾക്ക് സമീപമാകും ഈ വ്യവസായ ഇടനാഴികൾ സ്ഥാപിക്കപ്പെടുക..

സംസ്ഥാനങ്ങളുടെ പങ്കാളിത്തം
വ്യവസായ നയ-ഉന്നമന വകുപ്പി(Department of Industrial Policy and Promotion-DIPP) ന് കീഴിലായി നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ്(NICDIT) ആണ് രാജ്യത്തെ വ്യവസായ ഇടനാഴികളുടെ സ്ഥാപനത്തിനും വികസനത്തിനുമുള്ള അപെക്‌സ് ബോഡി. ഈ പദ്ധതിയിൽ പങ്കാളിത്തമുള്ള സംസ്ഥാനങ്ങൾ, സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ്(SSA) ൽ കൂടി സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പിന്തുണ നൽകുന്നു.ഇതിനായി സംസ്ഥാനസർക്കാർ നിയോഗിക്കുന്ന നോഡൽ ഏജൻസിയും NICDIT ഉം ഓഹരിപങ്കാളിത്ത കരാർ(Shareholders Agreement-SHA)ൽ ഏർപ്പെടുകയും അതുവഴി പദ്ധതി നടത്തിപ്പിനായി ഒരു എസ്പിവി കമ്പനി രൂപീകരിക്കുകയും ചെയ്യും.

കൊച്ചി ബംഗലുരു വ്യവസായ ഇടനാഴി(Kochi Bangalore Industrial Corridor)

ഈ പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ കേരള ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി)ന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കാനാണ് കേരളസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഒമ്പത് മെഗാ വ്യവസായ ക്ലസറ്ററുകളാണ് കൊച്ചി ബംഗലുരു വ്യവസായ ഇടനാഴിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷ്യ വ്യവസായം, ലഘു എൻജിനീയറിങ് വ്യവസായം, രത്‌ന-ആഭരണ ക്ലസ്റ്ററുകൾ , പ്ലാസ്റ്റിക്,ഇ-വേസ്റ്റ് ,ഖരമാലിന്യ റീസൈക്ലിങ് ,ഓയിൽ ആൻഡ് ഗ്യാസ്,ഇലക്ട്രോണിക്‌സ്,ഐടി.,ലോജിസ്റ്റിക്‌സ് ,ഓട്ടോമോട്ടീവ് എന്നിങ്ങനെ 9 ക്ലസ്റ്ററുകളാണ് ഉൾപ്പെടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചി-പാലക്കാട് മേഖല ദക്ഷിണേന്ത്യയിലെ പ്രധാന മാനുഫാക്ചറിങ് ഹബ് ആയി മാറും. നേരിട്ടും അല്ലാതെയുമുള്ള ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് പദ്ധതി വഴി ഉണ്ടാവുക.

കണ്ണൂർ,പാലക്കാട് ജില്ലകളിലായി 12710 കോടി രൂപയുടെ വ്യവസായ അടിസ്ഥാനസൗകര്യങ്ങളുടെ വികസന പദ്ധതിക്കാണ് കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. കെബിഐസിയുടെ പദ്ധതിക്കായി പാലക്കാട് കണ്ണമ്പ്രയിൽ 470 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി 292.89 ഏക്കർ ഏറ്റെടുക്കുന്നതിനായി 346 കോടി രൂപ കിഫ്ബി കൈമാറുകയാണ്. ഇതുകൂടാതെ പാലക്കാട് ജില്ലയിലെ തന്നെ ഒഴലപ്പതി,പുതുശേരി എന്നിവിടങ്ങളിൽ 1038 കോടി രൂപ ചെലവിൽ 1351 ഏക്കർ ഭൂമി കൂടി കെബിഐസി |പദ്ധതിക്കുവേണ്ടി ഏറ്റെടുക്കാനും കിഫ്ബി അനുമതി നൽകി കഴിഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.