Home Politics നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

SHARE

നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.2011- മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന് ശാപമായി മാറിയ ഭരണമായിരുന്നില്ലേ അത്. ജനങ്ങൾ ഇത് മറക്കില്ല. ആ വിഷയങ്ങൾ ഉന്നയിച്ചാൽ പ്രതിപക്ഷത്തിന് എന്താണ് ബേജാർ ? അഴിമതി രഹിത ജനക്ഷേമ പധതികളുമായി മുന്നോട്ട് പോകുന്ന LDF സർക്കാരിനെതിരെ നടത്തിയ നുണപ്രചാരണങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞു.

ഉളുപ്പ് എന്നത് ഇല്ലാത്തത് കൊണ്ടാണ് ചിരിക്കാൻ നിങ്ങൾക്ക് കഴിയുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ചവർ അഴിമതി തൊട്ടു തീണ്ടാത്തവരെ ആക്ഷേപിക്കാൻ ഇറങ്ങി പുറപ്പെട്ടാൽ അത് അംഗീകരിക്കാനാവില്ല. ജനങ്ങളുടെ കരണത്ത് അടിയേറ്റിട്ടും പാഠം പഠിക്കാത്ത പ്രതിപക്ഷം നുണകളുമായി വീണ്ടും ഇറങ്ങി തിരിഞ്ഞിരിക്കുകയാണ്. ആ വേല ഇവിടെ വിലപ്പോവില്ല. യുഡിഎഫ് കാലത്തെ കൊള്ളകളെപറ്റിയുള്ള അന്വേഷണങ്ങൾ വിവിധ ഘട്ടങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.