Home Newspool കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്ഡ്

കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്ഡ്

SHARE

കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്ഡ് . വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് പരിശോധന.പരിശോധന തുടരുകയാണ്.

രാവിലെയാണ് സിബിഐ റെയ്ഡ് ആരംഭിച്ചത്.സ്വർണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാർ സഹായം ചെയ്യുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സിബിഐയുടെ റെയ്‌ഡ്‌.

ഷാർജയിൽ നിന്നുള്ള വിമാനം കരിപ്പൂരിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയത്.

കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരെയും സിബിഐ പരിശോധിക്കുന്നുണ്ട്.കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അടുത്തിടെ കോടികളുടെ സ്വർണമാണ് പിടികൂടിയത്. ഈ സാഹചര്യത്തിലാണ്‌ പരിശോധന.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.