Home Video കൊന്നിട്ടും കലി തീരാത്ത സംഘികൾ

കൊന്നിട്ടും കലി തീരാത്ത സംഘികൾ

SHARE

മഹാത്മാഗാന്ധിയെ ‘ചെറുതായൊന്ന്’ വെടിവെച്ചുകൊന്നു എന്ന് പറഞ്ഞ നേതാവിന്റെ അനുയായികൾ കാട്ടിക്കൂട്ടുന്ന വിക്രിയകൾക്ക് നല്ല മരുന്ന് നാട്ടിലുണ്ട്. പുസ്തകങ്ങളോടും പൊതുസമൂഹത്തോടും,പ്രത്യേകിച്ച് ഭരണഘടനയോടും മുഖം തിരിഞ്ഞുനിൽക്കുന്ന ഇവരിൽ നിന്നും നീതിയും പരസ്പര ബഹുമാനവും പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണ്.

പാലക്കാട്‌ ഇപ്പോൾ നിങ്ങൾ കാട്ടുന്ന അഹങ്കാരമുണ്ടല്ലോ അത് കൂടുതൽ വാഴില്ല.ഇത് കേരളമാണ്. അതുകൊണ്ടുതന്നെയാണ് നിങ്ങൾ, ചില വെളിവില്ലാത്ത സംഘികൾ പാലക്കാട് നഗരസഭാ ഓഫീസ് കെട്ടിടത്തിനുമുകളിൽ കാവിക്കൊടി ഉയർത്തിയപ്പോഴും പിന്നീട് രാഷ്ട്രപിതാവിന്റെ പ്രതിമയുടെ മുഖത്ത് മുഷിഞ്ഞ നിങ്ങളുടെ കീറത്തുണി കൊണ്ടുവന്നു കെട്ടിയപ്പോഴും ഒരു മണിക്കൂറിലധികം നീണ്ടുനിൽക്കാതെ പോയത്. ഗാന്ധി പ്രതിമയിൽ ബിജെപി കൊടി പുതപ്പിച്ചാണ് ഇന്നത്തെ അവഹേളനം. ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ് ബിജെപി.

മതനിരപേക്ഷതയുടെയും ‐ ബഹുസ്വരതയുടെയും അടിത്തറ ഇളക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന രാജ്യദ്രോഹ സംഘടനയുടെ പേരാണ് ബി ജെ പി. മഹാത്മാവിന്റെ മുഖത്ത് നിങ്ങളുടെ പതാക ഉയർന്നപ്പോൾ ലജ്ജിച്ച് തല താഴ്ത്തിയത് പാലക്കാട് മാത്രമല്ല, രാജ്യമാകെയാണ്.

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന്റെ ചിത്രം വെച്ച് അതിലേക്ക് നിറയൊഴിച്ചവരാണ് നിങ്ങൾ. എന്നിട്ട് ഒരു പശ്ചാത്താപവുമില്ലാതെ അതിനെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.ഗാന്ധിജിയെ വെടിവെച്ച് കൊന്നതും അതിന്റെ വർത്തയറിഞ്ഞപ്പോൾ മധുര വിതരണം നടത്തിയതും നിങ്ങളുടെ സംഘടനയിൽപ്പെട്ടവരാണെന്ന് ഈ നാടിന് അറിയാം.

ഗ്വാളിയോറിലെ ഓഫീസിലാണ് ‘ഗോഡ്‌സെ ലൈബ്രറി’ സ്ഥാപിച്ചത്. ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിക്കുകയും അദ്ദേഹത്തെ തൂക്കിലേറ്റിയ ദിനം ബലിദാൻ ദിനമായി ആചരിച്ചതിനും പിന്നാലെയാണ് ലൈബ്രറി സ്ഥാപിച്ചത്. ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്‌ഗേവാർ, മദൻ മോഹൻ മാൾവ്യ ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളാണ് വായനശാലയിലുള്ളത്.

‘നാഥുറാം ഗോഡ്‌സെ, നാരായൺ ആപ്‌തെ തുടങ്ങി ജനസംഘം സ്ഥാപക നേതാവ് ശ്യാമ പ്രസാദ് മുഖർജി ഉൾപ്പെടെയുള്ള ഹിന്ദു നേതാക്കളുടെ ചിത്രങ്ങളും ഇവിടെയുണ്ട്. ഇതിന്റെ വാർത്ത പുറത്ത് വന്ന് അല്പസമയത്തിനു പിന്നാലെയാണ് പാലക്കാട്ടെ വാർത്തയും ലോകം അറിയുന്നത്. ഏതെല്ലാം കേവലം യാദൃശ്ചികം ആണെന്ന് കരുതാൻ ജനങ്ങൾ എല്ലാം സംഘികളല്ല.

പാലക്കാട്‌ നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയുടെ കഴുത്തിലാണ്‌ ബിജെപി പ്രവർത്തകർ കൊടി കെട്ടിയത്‌. ഇന്ന്‌ രാവിലെ ഒമ്പത്‌ മണിയോടെയാണ്‌ നഗരസഭ ജീവനക്കാർ കൊടി കെട്ടിയിരിക്കുന്നത്‌ കണ്ടത്‌. ജയ് ശ്രീരാം വിവാദത്തിന് ശേഷം നഗരസഭയെ കാവി വൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആക്ഷേപമുണ്ട്.ബിജെപി നേതൃത്വം സംഭവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.

ജയ്‌ ശ്രീരാം ബാനർ പതിപ്പിക്കാനും കാവി പുതപ്പിക്കാനും ഇത്‌ ഇത് അമ്പലമോ ആർഎസ്എസ്‌ കാര്യാലയമോ അല്ല. ഇത്‌ ജനാധിപത്യ മതനിരപേക്ഷ രാഷ്‌ട്രത്തിലെ ഒരു നഗരസഭാ ഓഫീസാണെന്ന്‌ സംഘികൾ മറക്കരുത്.

ഹിന്ദുക്കളല്ലാത്ത മറ്റെല്ലാ മതവിശ്വാസികളെയും ഇന്ത്യയിൽ നിന്ന്‌ പുറത്താക്കണമെന്ന്‌ മാത്രമല്ല, അവരെ രാജ്യദ്രോഹികളും ശത്രുക്കളും മൂഢരുമാണെന്ന്‌ മുദ്രകുത്തണമെന്നുപോലും പറഞ്ഞ ഗോൾവാൾക്കറിന്റെ അനുയായികളാണ് നിങ്ങൾ. ഇന്ത്യയിലെ ന്യൂനപക്ഷപ്രശ്‌നം പരിഹരിക്കാൻ വംശീയശുദ്ധീകരണം എന്ന നാസി ആശയങ്ങൾക്ക്‌ ഇന്ത്യയിൽ പ്രചാരംകൊടുത്ത നേതാവ്‌.

‘പട്ടിക്കും പൂച്ചയ്‌ക്കും അവകാശങ്ങൾ അനുവദിച്ചു നൽകുന്നതിൽ കൂടുതലൊന്നുമല്ല’ ജനാധിപത്യം എന്ന്‌ അപഹസിച്ചയാൾ, ഇന്ത്യൻ ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെയും ദേശീയപതാകയെപ്പോലും അംഗീകരിക്കാൻ വിസമ്മതിച്ചയാൾ. ഗോൾവാൾക്കർക്ക് ‌നൽകാൻ ഇനിയും ‘വിശേഷണ’ങ്ങൾ ചരിത്രം നൽകും.

മത നിരപേക്ഷതയുടെ അടിവേര് ഇളക്കാനുള്ള നിങ്ങൾ ശ്രമങ്ങൾ ഒരിക്കലും കേരളത്തിൽ വിലപ്പോകില്ല. ഉറപ്പിച്ചുതന്നെ പറയുന്നു നിങ്ങളുടെ ഈ വൃത്തികെട്ട രാഷ്ട്രീയം കേരളം അംഗീകരിച്ചുതരികയുമില്ല. അതുകൊണ്ട് മക്കൾ ചെല്ല്, വല്ല ആർ എസ് എസ് അതുമല്ലെങ്കിൽ ബിജെപി ഓഫീസിലേക്കും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.