ഡൽഹിയിലെ മൂന്ന് നഗരസഭകളിലെയും ഒന്നരലക്ഷത്തോളം ജീവനക്കാർ മാസങ്ങളായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പണിമുടക്കിൽ
അധ്യാപകർ, ശുചീകരണ തൊഴിലാളികൾ, നേഴ്സുമാർ, ആശുപത്രി ജീവനക്കാർ, ഇതര വിഭാഗം ജീവനക്കാർ എന്നിവരെല്ലാം പണിമുടക്കി. പണിമുടക്കിയ ജീവനക്കാർ നഗരസഭാ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി.
ഉത്തര ഡൽഹി, കിഴക്കൻ ഡൽഹി നഗരസഭകളിൽ ശമ്പളവിതരണം മുടങ്ങിയിട്ട് അഞ്ച് മാസമായി. ദക്ഷിണ ഡൽഹി നഗരസഭയിൽ ഇടയ്ക്ക് ശമ്പളം നൽകി. മൂന്നിടത്തും ബിജെപി ഭരണമാണ്.രാപ്പകൽ ജോലിചെയ്ത കോവിഡ് കാലത്തും ശമ്പളം ലഭിക്കാത്തതിനാൽ സെപ്തംബറിൽ ജീവനക്കാർ ഹിന്ദു റാവു ആശുപത്രിക്ക് മുന്നിൽ നിരാഹാരസമരം തുടങ്ങി.
നവംബറിൽ ശമ്പളം നൽകാമെന്ന ഉറപ്പിൽ സമരം പിൻവലിച്ചു. ഇതുവരെയും ഈ ഉറപ്പ് നടപ്പാക്കാത്തതിനാലാണ് പണിമുടക്കിലേക്ക് നീങ്ങിയതെന്ന് കോൺഫെഡറേഷൻ ഓഫ് എംസിഡി എംപ്ലോയീസ് യൂണിയൻ നേതാക്കൾ പറഞ്ഞു.