വിവിധമേഖലകളിലെ ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനമികവിന് സംസ്ഥാന വനംവകുപ്പ് നല്കി വരുന്ന വനമിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വനം – പരിസ്ഥിതി -കാർഷിക- ജൈവവവൈവിധ്യ മേഖലകളില്‍ ഓരോ ജില്ലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വ്യക്തികള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,സന്നദ്ധ സംഘടനകള്‍,കര്‍ഷകര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുക.
വൈല്‍ഡ് ലൈഫ് ആന്‍ഡ് നേച്ചര്‍ കെയര്‍ (തിരുവനന്തപുരം),
കോസ്റ്റല്‍ കേരള പൊലീസ് അസോസിയേഷന് (കൊല്ലം), മാധവകുറുപ്പ് -മാധവം, തെങ്ങവ,അടൂര്‍ (പത്തനംതിട്ട),
കെ ജി രമേഷ് – പ്രണവം,കണ്ടല്ലൂര്‍ സൗത്ത് പുതിയവിള( ആലപ്പുഴ),അശോകന് ആര് – കിഴക്കേടത്ത് ആനിക്കാട് (കോട്ടയം), കെ ബുള്‍ബേന്ദ്രന്‍ – കൊച്ചുകാലയില്‍, സൗത്ത് കത്തിപ്പാറ (ഇടുക്കി),കമാന്‍ഡിംഗ് ഓഫീസര്‍ ഐ എന്‍ എസ് വെണ്ടുരുത്തി ( എറണാകുളം), ഗോപാലകൃഷ്ണന് കെ ആര് – കാലന്പറമ്പില് ഹൗസ്(തൃശ്ശൂര്‍),
ജി എച്ച് എസ് ബമ്മന്നൂര്‍ പരുത്തിപ്പള്ളി ( പാലക്കാട്), ഗിരിജാ ബാലകൃഷ്ണന് – കൃഷ്ണ തൂത ആനമങ്ങാട്(മലപ്പുറം), ആവാസ് തിരുവമ്പാടി ( കോഴിക്കോട്), ജയശ്രീ എച്ച്എസ് എസ് കല്ലുവയല്‍, പുല്‍പ്പള്ളി((വയനാട്), ഷിംജിത്ത് എന്‍ – കാഞ്ഞിരാട് തില്ലങ്കേരി (കണ്ണൂര്‍) , അബ്ദുല്‍ കരീം -പുളിയങ്കുളം പരപ്പ (കാസര്‍ഗോഡ്) എന്നിവരാണ് ഈ വര്‍ഷത്തെ വനമിത്രം പുരസ്കാര ജേതാക്കള്‍.
പ്രശംസിപത്രവും 25000 രൂപയുടെ ക്യാഷ് അവാര്ഡുമടങ്ങുന്ന പുരസ്കാരം മാര്‍ച്ച് 21ന് വനദിനത്തില്‍ ജേതാക്കള്‍ക്ക് സമ്മാനിക്കും.