Home Newspool പാലക്കാട് നഗരസഭ കാര്യാലയത്തിലെ ഗാന്ധി പ്രതിമയിൽ ബിജെപി കൊടി പുതപ്പിച്ചു , പ്രതിഷേധം ശക്തം

പാലക്കാട് നഗരസഭ കാര്യാലയത്തിലെ ഗാന്ധി പ്രതിമയിൽ ബിജെപി കൊടി പുതപ്പിച്ചു , പ്രതിഷേധം ശക്തം

SHARE

പാലക്കാട് നഗരസഭ കാര്യാലയത്തിലെ ഗാന്ധി പ്രതിമയിൽ പുതപ്പിച്ചു ബിജെപി പ്രവർത്തകർ. നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയുടെ കഴുത്തിലാണ്‌ ബിജെപി പ്രവർത്തകർ കൊടി കെട്ടിയത്‌. ഇന്ന്‌ രാവിലെ ഒമ്പത്‌ മണിയോടെയാണ്‌ നഗരസഭ ജീവനക്കാർ കൊടി കെട്ടിയിരിക്കുന്നത്‌ കണ്ടത്‌.

നഗരസഭ കാര്യാലയത്തിൽ ജയ് ശ്രീറാം പോസ്റ്റർ ഉയർത്തി വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് ജനാധിപത്യത്തെ വെല്ലിവിളിച്ചു വീണ്ടും ബിജെപി പ്രകോപനം സൃഷിക്കുന്നത്.

ഭരണഘടനയെ അപമാനിച്ചതിന് പിന്നാലെയാണ് രാഷ്ട്രപിതാവിനെ അവഹേളിച്ചു രാജ്യത്തിന് തന്നെ നാണം കൊടുത്തുന്ന രീതിയിൽ ബിജെപി പാലക്കാട് നഗരസഭയിൽ അഴിഞ്ഞാട്ടം നടത്തുന്നത്.

ബിജെപി നേതൃത്വം സംഭവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പ്രതിഷേധമുയരുന്നുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.