Home Newspool സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് ഇന്ന് ആദ്യ മത്സരം, ശ്രീശാന്ത് ഇറങ്ങും

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് ഇന്ന് ആദ്യ മത്സരം, ശ്രീശാന്ത് ഇറങ്ങും

SHARE

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ ഇന്ന് കേരളം പുതുച്ചേരിയെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴിന് മത്സരം നടക്കും. സഞ്ജു സാംസനാണ് കേരളത്തിന്റെ നായകൻ. വൈസ് ക്യാപ്റ്റൻ സച്ചിൻ ബേബിയും.

ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം എസ്. ശ്രീശാന്ത് ടീമിൽ കളിക്കും. റോബിൻ ഉത്തപ്പ, ജലജ് സക്സേന, ബേസിൽ തമ്പി, വിഷ്ണു വിനോദ്, എം.ഡി. നിധീഷ് തുടങ്ങിയവരും ടീമിലുണ്ട്. മുൻതാരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകൻ. ഗ്രൂപ്പ് ഇയിൽ മുംബൈ, ഡൽഹി, ഹരിയാന, ആന്ധ്ര പ്രദേശ് എന്നിവരാണ് കേരളത്തിന്റെ മറ്റ് എതിരാളികൾ.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.