മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള നിയമസഭയുടെ ഇ കെ നായനാർ പുരസ്കാരം സമകാലിക മലയാളം വാരിക പത്രാധിപസമിതി അംഗം പി എസ് റംഷാദിന്. മുസ്ലിം ആൺകുട്ടികൾ പഠിച്ച് മതിയായോ എന്ന അന്വേഷണാത്മക വാർത്തക്കാണ് പുരസ്കാരം. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 2017ൽ നിയമസഭയുടെ നിയമസഭയുടെ ജി കാർത്തികേയൻ മാധ്യമപുരസ്കാരം നേടിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ തടത്തിൽ പരേതരായ പി എം സെയ്ത് മുഹമ്മദ്- പി ടി ഷരീഫാ ബീവി ദമ്പതികളുടെ മകൻ. 2013 മുതൽ മലയാളം വാരിക പത്രാധിപസമിതി അംഗം. ജി കാർത്തികേയൻ പുരസ്കാരവും നേടി. ഷെമിയാണ് ഭാര്യ. മക്കൾ: രഹന മറിയം, ഹസ്ന മറിയം.