Home Politics തീവ്ര ഹിന്ദുത്വം പ്രചരിപ്പിക്കാൻ ഗാന്ധി ഘാതകരുടെ പേരിൽ ‘ഗോഡ്‌സെ ലൈബ്രറി’ സ്ഥാപിച്ചു ഹിന്ദു മഹാസഭ

തീവ്ര ഹിന്ദുത്വം പ്രചരിപ്പിക്കാൻ ഗാന്ധി ഘാതകരുടെ പേരിൽ ‘ഗോഡ്‌സെ ലൈബ്രറി’ സ്ഥാപിച്ചു ഹിന്ദു മഹാസഭ

SHARE

മഹാത്മാ ഗാന്ധിയുടെ ഘാതകരുടെ പേരിൽ ‘ഗോഡ്‌സെ ലൈബ്രറി’ സ്ഥാപിച്ചു ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ.ഗ്വാളിയോറിലെ ഓഫീസിലാണ് ‘ഗോഡ്‌സെ ലൈബ്രറി’ സ്ഥാപിച്ചത്. ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിക്കുകയും അദ്ദേഹത്തെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിനമായി ആചരിച്ചതിനും പിന്നാലെയാണ് ലൈബ്രറി സ്ഥാപിച്ചത്.

ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്‌ഗേവാര്‍, മദന്‍ മോഹന്‍ മാള്‍വ്യ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളാണ് വായനശാലയിലുള്ളത്. ‘നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ തുടങ്ങി ജനസംഘം സ്ഥാപക നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജി ഉള്‍പ്പെടെയുള്ള ഹിന്ദു ദേശീയ നേതാക്കളുടെ ചിത്രങ്ങളും വായനശാലയിലുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.