ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും.കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആചാര അനുഷ്ഠാനങ്ങൾ മാത്രമായി നടക്കുന്ന പേട്ടതുള്ളലിൽ അൻപത് പേരെ മാത്രം പ്രവേശിപ്പിക്കാനാണ് ഉത്തരവ്.
അമ്പലപ്പുഴ സംഘമാണ് ആദ്യമെത്തുക. രാവിലെ 11 മണിക്ക് അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളൽ ചെറിയ ശാസ്താ ക്ഷേത്രത്തിൽ നിന്നാരംഭിക്കും. ചടങ്ങുകൾ പൂർത്തിയാക്കി എത്തുന്ന അമ്പലപ്പുഴ സംഘത്തെ വാവര് പള്ളിയിൽ ജമാഅത്ത് ഭാരവാഹികൾ വരവേൽക്കും.
ആലങ്ങാട് സംഘത്തിന്റെയും പേട്ടതുള്ളൽ ഉച്ചയ്ക്ക് ശേഷമാണ് നടക്കുക. 60 വയസ് കഴിഞ്ഞവർക്കും പത്ത് വയസിൽ താഴെയുള്ളവർക്കും ആഘോഷങ്ങളിൽ പങ്കെടുക്കാൻ അനുവാദമില്ലെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.