തിയേറ്ററുകളുടെ വിനോദ നികുതി മാർച്ച് വരെ ഇളവ് ചെയ്ത് ചലച്ചിത്രശാലകളിൽ പ്രദർശനം തുടങ്ങാൻ വഴിയൊരുക്കിയ സർക്കാർ തീരുമാനത്തെ അഭിനന്ദിച്ച് യുവനടൻ ദുൽഖർ സൽമാൻ. കേരളത്തിന്റെ സൂപ്പർസ്റ്റാർ ലീഡർ ആയി പിണറായി വിജയൻ മാറുകയാണ് എന്നാണ് ദുൽഖർ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. പ്രതിസന്ധിയിലായ മലയാള സിനിമ ലോകത്തെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രി കാണിച്ച പരിശ്രമത്തിന് സിനിമാലോകം കടപ്പെട്ടിരിക്കുന്നു എന്നും ദുൽഖർ കുറിച്ച്.
പ്രതീക്ഷകളുടെ പൂക്കാലമെന്ന് യുവ നടൻ ആസിഫ് അലി തീരുമാനത്തെ അഭിനന്ദിച്ചപ്പോൾ, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി സംവിധായകൻ രഞ്ജിത്ത് കുറിച്ചു. ഓരോ തൊഴിൽമേഖലയിലെയും അടിസ്ഥാനപ്രശ്നങ്ങളെ തിരിച്ചറിയാൻ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആർജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാൻ കഴിയുന്ന ആ ഒരു മനോദൃഢതയ്ക്ക് സിനിമാലോകം മുഴുവൻ നന്ദിപറയുകയാണ്.ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം-എൽഡിഎഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്. ലാൽസലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി… ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, നിവിന്‍ പോളി, ടൊവീനോ തോമസ്, ആസിഫ് അലി, മഞ്ജു വാര്യര്‍ തുടങ്ങിയ ഭൂരിഭാഗം മലയാളം താരങ്ങളും പിണറായിക്ക് നന്ദി അറിയിച്ചിട്ടുണ്ട്്. പ്രതിസന്ധിയില്‍ നിന്ന് മലയാള സിനിമയെ കരകയറ്റാന്‍ മുന്നോട്ടുവന്ന മുഖ്യമന്ത്രിക്ക് വിജയ സ്നേഹാദരങ്ങള്‍ എന്ന് മമ്മൂട്ടി കുറിച്ചു. ഫിയോകിന്റെ പേരില്‍ ആരാധ്യനായ മുഖ്യമന്ത്രി നന്ദിയെന്നാണ് ദിലീപ് കുറിച്ചത്. റിമ കല്ലിങ്കലും ബി ഉണ്ണികൃഷ്ണനും കുഞ്ചാക്കോ ബോബനും അഭിനന്ദിച്ചവരുടെ കൂട്ടത്തിലുണ്ട്.