അന്തരിച്ച ചലച്ചിത്ര–നാടകനടിയും ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയുമായിരുന്ന പാലാ തങ്കത്തിന്റെ ഓർമ്മയിൽ സംവിധായകന് എം.എ നിഷാദ്. പത്തനാപുരത്തെ ഗാന്ധിഭവനിൽ അന്തേവാസിയായിരുന്നു ശ്രീമതി പാലാ തങ്കത്തെ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ അനുഭവമാണ് എം.എ നിഷാദ് എഴുതിയിരിക്കുന്നത്. ഒരിക്കൽ കൂടി കാമറയ്ക്കു മുന്നിൽ നിൽക്കണമെന്ന ആഗ്രഹംഎന്നോട് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നുവെന്നും സംവിധായകന് എഴുതുന്നു.
എം.എ നിഷാദ് എഴുതിയ കുറിപ്പ് –
പാലാ തങ്കം ഓർമ്മയായി….
ഞാൻ ശ്രീമതി പാലാ തങ്കത്തെ
ആദ്യമായി കണ്ടപ്പോൾ,അന്നെഴുതിയ
അനുഭവ കുറിപ്പാണിത്…
ആ അമ്മയുടെ ആഗ്രഹം നിറവേറ്റി
കൊടുക്കാൻ പറ്റി എന്ന ചാരിതാർത്ഥ്യം
എനിക്കുണ്ട്…എന്റെ കിണർ എന്ന
ചിത്രത്തിൽ, അമ്മക്ക് ഒരു വേഷം
നൽകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു
ശ്രീമതി പാലാ തങ്കത്തിന് ആദരാഞ്ജലികൾ !!
‘ഗാന്ധീഭവനിലെ അമ്മ’..
ഇത്…പാലാ തങ്കം, മലയാള സിനിമാ ലോകം മറന്ന അനുഗ്രഹീത കലാകാരി…സതൃൻ മാഷിന്റെ അമ്മയായി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച നടി…3000 ത്തിൽപരം സിനിമകൾക്ക് തന്റെ ശബ്ദം കൊണ്ട് സാന്നിധ്യം അറിയിച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്…ഈ കഴിഞ്ഞ ദിവസം ഞാൻ ഈ അമ്മയെ കണ്ടു…പുനലൂർ തൂക്കുപാലം സംരക്ഷിക്കണമെന്നാവശൃപെട്ട് നടത്തിയ ഉപവാസ സമരത്തിന് ശ്രീ സോമരാജനെ ക്ഷണിക്കാൻ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുളള പത്തനാപുരം ഗാന്ധീഭവനിൽ ചെന്നപ്പോൾ….ഉറ്റവരും, ഉടയവരും ഇല്ലാതെ ജീവിതത്തിന്റെ സായാഹ്നത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവരുടെ കൂടെ…. മലയാളത്തിൻറ്റെ ആദ്യകാല നടി ,ആരോടും പരിഭവമില്ലാതെ ,സിനിമയെന്ന മഹാലോകത്തെ സ്നേഹിച്ച് ജീവിക്കുന്നൂ…ഒരിക്കൽ കൂടി കാമറയ്ക്കു മുന്നിൽ നിൽക്കണമെന്ന ആഗ്രഹംഎന്നോട് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..സിനിമയെന്ന മായികലോകത്തെ അധികമാരും കാണാത്ത കാഴ്ചകളിൽ ഒന്നായി..ഇതും…