Home Newspool കോവിഡ് വാക്‌സിൻ വിതരണത്തിന്റെ ആദ്യഘട്ടത്തിനായി സംസ്ഥാനത്ത് 133 വാക്‌സിനേഷൻ കേന്ദ്രം‌

കോവിഡ് വാക്‌സിൻ വിതരണത്തിന്റെ ആദ്യഘട്ടത്തിനായി സംസ്ഥാനത്ത് 133 വാക്‌സിനേഷൻ കേന്ദ്രം‌

SHARE

കോവിഡ് വാക്‌സിൻ രാജ്യത്ത് വിതരണത്തിനെത്തുന്നതിന് മുന്നോടിയായി വാക്‌സിനേഷൻ വിജയകരമാക്കാൻ പഴുതടച്ച കർമപദ്ധതിയമായി കേരളം.രാജ്യത്ത് കൊവിഡ് വാക്സിനേഷൻ വിതരണം 16ൽ നിന്ന് 21ലേക്ക് മാറ്റിയിരുന്നു. കോവിഡ് വാക്സിൻ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്സിനേഷൻ വിജയപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

ആദ്യഘട്ടത്തിനായി സംസ്ഥാനത്ത് 133 വാക്‌സിനേഷൻ കേന്ദ്രം‌ ഒരുക്കി‌. കൂടുതൽ വാക്‌സിൻ കിട്ടുന്നതോടെ കൂടുതൽ കേന്ദ്രങ്ങളൊരുക്കും. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളുണ്ട്‌. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതവും ബാക്കി ജില്ലകളിൽ ഒമ്പതുകേന്ദ്രം വീതവുമായിരിക്കും.

പുണെയിൽനിന്ന്‌ വാക്‌സിൻ സംസ്ഥാനതല സംഭരണ കേന്ദ്രങ്ങളിലേക്ക്‌ നേരിട്ടാണ്‌ എത്തിക്കുക. കൂടുതൽ വാക്‌സിൻ ആവശ്യമാകുമ്പോൾ‌ ചെന്നൈയിലെ മേഖലാ സംഭരണകേന്ദ്രത്തിൽനിന്ന്‌ എത്തിക്കും. സംഭരണത്തിനും വിതരണത്തിനുമുള്ള കർമപദ്ധതി ‌ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ തയ്യാറാക്കി.

സംഭരണവും വിതരണവും ഇങ്ങനെ

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ മേഖലാ സ്റ്റോറുകളിൽ വാക്സിൻ സംഭരിക്കും. അവിടെനിന്ന്‌‌ എല്ലാ ജില്ലയിലും സജ്ജീകരിച്ച കോൾഡ് ചെയിൻ പോയിന്റിലേക്കെത്തിക്കും. അവിടെ നിന്ന്‌‌ ആദ്യദിനത്തിൽ വിതരണത്തിനുള്ള‌ 133 സെക്‌ഷൻ കേന്ദ്രത്തിലേക്കും. വാക്‌സിൻ കൂടുതലായി ലഭിക്കുമ്പോൾ നൽകാനായി‌ 13,420 കേന്ദ്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്‌. വാക്‌സിനേഷനായി ഇതുവരെ ആരോഗ്യമേഖലയിലെ 3,58,574 പേരാണ് രജിസ്റ്റർ ചെയ്‌തത്. 1,68,685 പേർ സർക്കാർ മേഖലയിൽനിന്നാണ്‌. സ്വകാര്യമേഖലയിൽ 1,89,889 പേരും രജിസ്റ്റർ ചെയ്തു.

100 പേർക്ക്‌ വീതം

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കാത്തിരിപ്പ്‌ സ്ഥലം, വാക്‌സിനേഷൻ റൂം, നിരീക്ഷണ മുറി എന്നിവയുണ്ടാകും. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്കാണ്‌ വാക്‌സിനേഷൻ നൽകുക. ജില്ലകളിൽ കലക്ടർമാർക്കാണ്‌ ചുമതല. ജില്ലാതല കൺട്രോൾ റൂം തുടങ്ങും. കോൾഡ് സ്റ്റോറേജ് ശൃംഖല പൂർണസജ്ജമാണ്.

ഡോക്ടർമാർ, നേഴ്‌സുമാർ, മറ്റ് ജീവനക്കാർ തുടങ്ങി ആരോഗ്യമേഖലയിലെ എല്ലാത്തരം ജീവനക്കാരെയും ഉൾക്കൊള്ളിച്ചാണ്‌ വിതരണം. പഴുതുകളില്ലാതെ കോവിഡ് വാക്‌സിനേഷൻ വിജയമാക്കാൻ എല്ലാവരും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന്‌ അവലോകന യോഗത്തിൽ മന്ത്രി കെ കെ ശൈലജ അഭ്യർഥിച്ചു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ കലക്ടർമാർ, ഡിഎംഒമാർ, പ്രോഗ്രാം മാനേജർമാർ, ആർപിഎച്ച് ഓഫീസർമാർ എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.