Home Newspool ആധാറിന്റെ ഭരണഘടനാ സാധുത; പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രിം കോടതിയില്‍

ആധാറിന്റെ ഭരണഘടനാ സാധുത; പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രിം കോടതിയില്‍

SHARE

ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്‌, അശോക്‌ഭൂഷൺ, എസ്‌ അബ്‌ദുൾനസീർ, ഭൂഷൺ ഗവായ്‌ എന്നിവർ അംഗങ്ങളായ ഭരണഘടനാബെഞ്ച്‌ തിങ്കളാഴ്‌ച പകൽ 1.30ന്‌ പുനഃപരിശോധനാ ഹർജികൾ ചേംബറിൽ പരിഗണിക്കും.

2018 സെപ്‌തംബറിൽ ചീഫ് ‌ജസ്‌റ്റിസായിരുന്ന ദീപക്‌മിശ്ര നേതൃത്വം നൽകിയിരുന്ന അഞ്ചംഗബെഞ്ചാണ്‌ 4:1 ഭൂരിപക്ഷത്തിൽ ആധാറിന്റെ നിയമസാധുത ഉയർത്തിപ്പിടിച്ചത്‌.

ഈ ബെഞ്ചിൽ അംഗമായിരുന്ന ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ ആധാർ ഭരണഘടനാവിരുദ്ധമാണെന്ന ഭിന്നവിധി പുറപ്പെടുവിച്ചു. 2018ലെ സുപ്രീംകോടതി ഉത്തരവിന്‌ എതിരെ കോൺഗ്രസ്‌ നേതാവ്‌ ജയറാംരമേശ്‌ ഉൾപ്പെടെയുള്ളവരാണ്‌ പുനഃപരിശോധനാഹർജി നൽകിയത്‌.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.