Home Newspool മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരങ്ങൾ അറിയിച്ച് നടൻ മോഹൻലാൽ

മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരങ്ങൾ അറിയിച്ച് നടൻ മോഹൻലാൽ

SHARE

സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കാനാവശ്യമായ ഇളവുകൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരങ്ങൾ അറിയിച്ച് നടൻ മോഹൻലാൽ. മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ എന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിയോക് എന്നീ സംഘടനകളുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് തീയറ്റർ തുറക്കാൻ തീരുമാനമായത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമാനിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.