Home Politics വെൽഫെയർ പാർട്ടി ബന്ധം യുഡിഎഫിനു തിരിച്ചടിയായി; സൈദ് മുനവറലി തങ്ങൾ

വെൽഫെയർ പാർട്ടി ബന്ധം യുഡിഎഫിനു തിരിച്ചടിയായി; സൈദ് മുനവറലി തങ്ങൾ

SHARE

വെൽഫെയർ പാർട്ടി ബന്ധം യുഡിഎഫിനു തിരിച്ചടിയായെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സൈദ് മുനവറലി തങ്ങൾ.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്ക് കൂടുതൽ പ്രതിനിധ്യം ഉറപ്പാക്കണമെന്നും വെൽഫെയർ പാർട്ടി ബന്ധത്തെ യൂത്ത് ലീഗ് നേരത്തെ തന്നെ എതിർത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ അത് ഗുണം ചെയ്തില്ലെന്നും മുനവറലി തങ്ങൾ പറഞ്ഞു.

വെൽഫെയർ പാർട്ടി ബന്ധം യുഡിഫിനു തിരിച്ചടിയായെന്നും ഇനി അത്തരം ബന്ധം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗ് തീവ്ര നിലപാടുള്ളവരുമായി സഖ്യം ഉണ്ടാക്കാൻ പാടില്ല. ലീഗിന്റെ നിലപാട് മതേതരമാണെന്നും തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും പാണക്കാട് കുടുംബത്തിന്റെ കീഴ്‌വഴക്കം മാറ്റേണ്ട സാഹചര്യം ഇല്ലെന്നും മുനവറലി തങ്ങൾ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.