വയനാട് കൊളവളളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ ആക്രമിച്ചു. ചെതലയം ഫോറസ്റ്റ് റേഞ്ചർ ടി ശശികുമാറിനാണ് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റത്. പരിക്കുകളോടെ ശശികുമാറിനെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനവാസകേന്ദ്രത്തിൽ കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനംവകുപ്പ് തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.കൊളവള്ളിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽവച്ചാണ് ഫോറസ്റ്റ് റേഞ്ചർക്ക് നേരെ കടുവയുടെ ആക്രമണുണ്ടായത്. പതുങ്ങിയിരുന്ന കടുവ ശശികുമാറിനെ അക്രമിക്കുകയിയിരുന്നു.