Home Politics എൻസിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് ടി പി പീതാംബരൻ മാസ്റ്റർ

എൻസിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് ടി പി പീതാംബരൻ മാസ്റ്റർ

SHARE

ഇടതുപക്ഷ മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ്‌ ടിപി പീതാംബരൻ മാസ്റ്റർ. നിലവിൽ മുന്നണി മാറ്റം സംബന്ധിച്ച് പാർട്ടി ആലോചിച്ചിച്ചിട്ടില്ലെന്നും അങ്ങനെയൊരു ആലോചനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എൻസിപിയെ സംബന്ധിച്ചിടത്തോളം എൻസിപിയുടെ മുൻഗാമിയായ കോൺഗ്രസ് എസ് ആണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പോലൊരു പ്രസ്ഥാനം കേരളത്തിൽ ഉണ്ടായാലെ സംസ്ഥാനം വികസിക്കു എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

ആ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നണി രൂപം കൊണ്ടത്. 40 കൊല്ലമായിട്ട്, തങ്ങൾ മുൻകൈ എടുത്ത് രൂപീകരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി വിട്ടുപോകേണ്ട സാഹചര്യം ഇല്ലെന്നാണ് വിചാരിക്കുന്നതെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.