ഹരിയാനയിൽ കർഷക സമരത്തിനു നേരെ പൊലീസിന്റെ കണ്ണീർ വാതക പ്രയോഗം. കർമനാൽ ഗ്രമാത്തിലായിരുന്ന സംഭവം. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ സന്ദർശനത്തിന് മുന്നോടിയായാണ് കർഷകർക്കു നേരെ കണ്ണീർ വാതകം പ്രയോഗിച്ചത്.
ഹരിയാനയിലെ ചുരുക്കം കർഷകർമാത്രമാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും പ്രതിഷേധങ്ങൾക്ക് പിന്നിൽ പഞ്ചാബിലെ കർഷകരാണെന്നും ഖട്ടർ നേരത്തേ ആരോപിച്ചത് വിവാദമായിരുന്നു. ഖട്ടറിന് അകമ്പടിയായി പോയിരുന്ന വാഹനവ്യൂഹം തടഞ്ഞ് കർഷകർ പ്രക്ഷോപം നടത്തിയിരുന്നു.