കൊവിഡ് രോഗികളുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്ന ചുമതല ആരോഗ്യ വകുപ്പിന് കൈമാറി പൊലീസ്. ചുമതല ആരോഗ്യവകുപ്പിന് ഘട്ടം ഘട്ടമായി കൈമാറാന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാലാണ് തീരുമാനമെന്നാണ് ഡിജിപി വിശദീകരിച്ചു.
കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന ഘട്ടത്തിലായിരുന്നു സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പൊലീസിന് ചുമതല നല്‍കിയിരുന്നത്.
സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് മൊബൈല്‍ ട്രേസിങ് അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കിയത് വിവാദമാവുകയും പിന്നീട് ഹൈക്കോടതി ഇടപെട്ട് തുടരാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.