ഇന്തോനേഷ്യയിൽ തകർന്ന് വീണ ശ്രീവിജയ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ജക്കാര്‍ത്ത പൊലീസ് വക്താവ് യൂസ്രി യൂനിസ് മാധ്യമങ്ങളോട് പറഞ്ഞു. ജക്കാര്‍ത്ത തീരത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ജക്കാര്‍ത്തയില്‍ നിന്ന് വെസ്റ്റ് കലിമന്തന്‍ പ്രവിശ്യയിലെ പോന്റ്റിയാനാക്കിലേക്ക് പറക്കുന്നതിനിടെയാണ് ബോയിംഗ് ബി 737-500 മോഡല്‍ വിമാനം കാണാതായത്. ശനിയാഴ്ച ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് നാല് മിനിറ്റ് പിന്നിടവേ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.യാത്രക്കാരും ജീവനക്കാരും അടക്കം അമ്പതിലധികം പേരാണ് വിമാനത്തിലുണ്ടായിരുന്നത്.