Home Newspool അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌‌മെന്റ് നടപടി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌‌മെന്റ് നടപടി

SHARE

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. അധികാരമൊഴിയാന്‍ പത്ത് ദിവസം ശേഷിക്കെയാണ് സ്പീക്കര്‍ നാന്‍സി പെലോസി ഇംപീച്ച്‌മെന്റിന് അനുമതി നല്‍കിയത്. ട്രംപ് രാജി വച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു.

ഇംപീച്ച്‌മെന്റ് പ്രമേയത്തിന് അനുമതി നല്‍കിയതായി സ്പീക്കര്‍. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് പ്രമേയം അവതരിപ്പിക്കുക.അതേസമയം ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ അനിശ്ചിത കാലത്തേക്ക് വിലക്കി. കാപ്പിറ്റോള്‍ ഹില്‍ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി.

ട്രംപിനെ ഭരണഘടനയുടെ 25–ാം ഭേദഗതി പ്രയോഗിച്ചു നീക്കം ചെയ്യണമെന്ന പെലോസിയുടെ ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തള്ളിയതിനു പിന്നാലെയാണ്‌ ഇംപീച്ച്‌മെന്റ്‌ നടപടി ആരംഭിച്ചത്‌. കലാപത്തിന്‌ പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി തിങ്കളാഴ്‌ച പ്രതിനിധി സഭയിൽ ഡെമോക്രാറ്റിക് പാർടി പ്രമേയം അവതരിപ്പിക്കും. ഡെമോക്രാറ്റുകൾക്ക്‌ ഭൂരിപക്ഷമുള്ള പ്രതിനിധി സഭയിൽ ഇംപീച്ച്‌മെന്റ്‌ പ്രമേയം പാസാക്കും.

എന്നാൽ, നിലവിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തുല്യശക്തികളായ പുതിയ സെനറ്റില്‍ മൂന്നിൽ രണ്ട്‌ പേരുടെ പിന്തുണ ലഭിച്ചാലേ ട്രംപിനെ നീക്കാനാകൂ. ഡെമോക്രാറ്റുകളായ 160 പേർ ഇതിനകം പ്രമേയത്തിൽ ഒപ്പുവച്ചിട്ടുണ്ട്‌. ഇത് രണ്ടാം തവണയാണ്‌ ട്രംപ് ഇംപീച്ച്‌മെന്റ് നടപടി നേരിടുന്നത്. പ്രതിനിധിസഭ ഇംപീച്ച്‌മെന്റ്‌ ചെയ്തശേഷം മാത്രമേ സെനറ്റിൽ വിചാരണ നടപടി ആരംഭിക്കൂ. കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയാൽ മുൻ പ്രസിഡന്റുമാർക്കുള്ള ആനുകൂല്യങ്ങൾ ട്രംപിന് നഷ്ടപ്പെടും. ഇനി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നതിന്‌ തടയിടാനും കഴിയും.

ഇംപീച്ച്‌മെന്റ്

പ്രസിഡന്റ് അടക്കമുള്ള ഉന്നതഭരണാധികാരികള്‍, ജഡ്ജിമാര്‍ തുടങ്ങി ഭരണഘടനാപദവി വഹിക്കുന്നവരെ വിചാരണചെയ്യാന്‍ പാർലമെന്റ് സ്വീകരിക്കുന്ന നടപടിയാണ്‌ ഇംപീച്ച്‌മെന്റ്‌. കുറ്റാരോപണങ്ങള്‍ സഭ പ്രമേയമായി അവതരിപ്പിക്കും. സഭ പാസാക്കിയാല്‍ നടപടി സെനറ്റിലേക്ക് നീളും. ശിക്ഷിക്കണോ വേണ്ടയോ എന്ന് സെനറ്റാണ്‌ തീരുമാനിക്കുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.