സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ് നല്കി. ഇടിമിന്നലിനുള്ള സാധ്യത ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പത്ത് മണിവരെയുള്ളതിനാല് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
മലയോര മേഖലയിലും ഇടിമിന്നല്‍ ശക്തമാകാന്‍ സാധ്യത. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. എന്നാല്‍ മത്സ്യ ബന്ധത്തിന് പോകാന്‍ തടസമില്ല.