ക്യാപിറ്റോൾ കലാപത്തിന്റെ മുഖം ആയ വംശീയവാദി നേതാവ് ജേക്ക് ഏഞ്ജലി പിടിയിൽ. ക്യു അനോൺ ഷാമൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജേക്ക് ഏഞ്ജലി ആണ് പിടിയിലായത്. മുഖത്ത് ചായം തേച്ച് തലയിൽ കൊമ്പുള്ള രോമത്തൊപ്പിയും അണിഞ്ഞ് മേൽവസ്ത്രമില്ലാതെ സെനറ്റ് ചേമ്പറിൽ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ജേക്ക് ഏഞ്ജലി ആയിരുന്നു.
കയ്യിൽ ആറടി നീളമുള്ള കുന്തവും അതിന്റെ തലക്കൽ അമേരിക്കൽ പതാകയും കെട്ടിവച്ചാണ് ഇയാൾ ഉൾപ്പടെയുള്ളവർ കാപിറ്റോൾ ബിൽഡിംഗിലേക്ക് അതിക്രമിച്ച് കടന്നത്.