കേരള യൂണിവേഴ്സിറ്റി യൂണിയൻ, സെനറ്റ് തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയ്ക്ക് ഉജ്വല വിജയം.
ചെയർമാൻ, ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ, ജോയിന്റ് സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള പ്രധാന സീറ്റുകൾക്ക് പുറമെ അക്കൗണ്ടുകളിലും സ്റ്റുഡന്റ്സ് കൗൺസിലിലുമുള്ള എല്ലാ സീറ്റുകളും എസ്എഫ്ഐ നേടി.
യൂണിയൻ ചെയർപേഴ്സണായി ടി.കെ.എം.എം നങ്ങ്യാർകുളങ്ങരയിലെ ഒന്നാം വർഷ എം.കോം വിദ്യാർത്ഥി അനില രാജും ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം ഗവ. സംസ്കൃത കോളേജിലെ ഒന്നാം വർഷ ബി.എ വിദ്യാർത്ഥി നകുൽ ജയചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.