വിഴിഞ്ഞം എംഎൽഎ, എൻ വിൻസെന്റിനെ വിശുദ്ധനായി വാഴിക്കാനുള്ള കഠിന ശ്രമത്തിലാണ് ചില മാധ്യമങ്ങൾ. എം എൽ എ വർഷങ്ങളായി താമസിക്കുന്നത് ഒറ്റമുറി വീട്ടിലാണെന്നാണ് പല മാധ്യമങ്ങളും വാദിക്കുന്നത്. മുന്ന് വർഷം മുമ്പ് പീഡന ആരോപണങ്ങൾ വരെ നേരിട്ട എം എൽ എയ്ക്ക് തെരഞ്ഞെടുപ്പ് കാലത്ത് വിശുദ്ധ കുപ്പായം നൽകുന്നത് ചില പ്രത്യേക താല്പര്യങ്ങൾ മുൻനിർത്തിയാണെന്നതിൽ സംശയമില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എം എൽ എയ്ക്ക് വാഴ്ത്ത് പാട്ടുകൾ ഉയർത്തുകയാണ് പരിചാരക സംഘംങ്ങളായ മാധ്യമങ്ങൾ . ഒറ്റമുറി വീട്ടിൽ കഴിയുന്ന എം എൽ എ എന്നായിരുന്നു മലയാള മനോരമയടക്കം വിന്സന്റിനെ വിശേഷിപ്പിച്ചത്. എന്നൽ ഒറ്റമുറി വീട് മാത്രമേ സ്വന്തമായുള്ളു എന്നവകാശപ്പെടുന്ന എംഎൽഎയ്ക്ക് ബാലരാമപുരത്ത് ബഹുനിലക്കെട്ടിടെ സ്വന്തമായുണ്ടെന്ന് തെളിവുകൾ പുറത്തു വരികയാണ്.
എന്നാൽ ചിത്രത്തിൽ കാണുന്നത് എം.വിൻസന്റ് എം എൽ എ യുടെ ഉടമസ്ഥതയിലുള്ള ബാലരാമപുരത്തെ ബഹുനില കെട്ടിടമാണ്. മുകളിൽ താമസയോഗ്യമായ മുറികളിൽ ചുവടെ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യം തന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ എം എൽ എ തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതുകൂടാതെ എം എൽ എ യുടെയും ഭാര്യയുടെയും സ്വത്തിനെക്കുറിച്ചും വ്യക്തമായി വിശദമാക്കുന്നുണ്ട്.
വിവിധ കേസുകളിൽ പെട്ട് മുഖം നഷ്ടപ്പെട്ട എം.വിൻസന്റ് എം എൽ എയെ തിരഞ്ഞെടുപ്പിന് മുന്നേ മഹത്വവത്കരിക്കാനാണ് മാധ്യമങ്ങളുടെ ശ്രമം തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പോലും പരിശോധിക്കാതെ വസ്തുതകൾ മറച്ചു വെച്ചാണ് ഈ പ്രചരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനേറ്റ കനത്ത തിരിച്ചടിയിൽ പല നേതാക്കളും സ്വന്തം ഇരിപ്പിടം ഉറപ്പാക്കാൻ പി ആർ പണികൾ ആരംഭിച്ചു കഴിഞ്ഞു.