Home Newspool ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിക്ക് തുടക്കം

ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിക്ക് തുടക്കം

SHARE

ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിക്ക് തുടക്കമായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ ആദ്യ കണക്ഷന്‍ ഉദ്ഘാടനം ചെയ്തു. 17-ാം വാര്‍ഡ് സ്വദേശി ഔസേപ്പ് പുത്തന്‍പുരയ്ക്കലിനാണ് ആദ്യ കണക്ഷന്‍ നല്‍കിയത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ പഞ്ചായത്തിലെ 4000 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കുന്നത്.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിബു എസ് പത്മം, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.