Home Newspool നേരറിയാൻ വാർത്ത സ്ഥിരീകരിച്ച് കെമാൽപാഷ; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആ​ഗ്രഹം; യുഡിഎഫ് ക്ഷണിച്ചാൽ മത്സരിക്കും

നേരറിയാൻ വാർത്ത സ്ഥിരീകരിച്ച് കെമാൽപാഷ; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആ​ഗ്രഹം; യുഡിഎഫ് ക്ഷണിച്ചാൽ മത്സരിക്കും

SHARE

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആ​ഗ്രഹമറിയിച്ച് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലങ്ങളില്‍ മത്സരിക്കനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ക്ഷണിച്ചാല്‍ പാര്‍ട്ടി ബാനറിലായിരിക്കും മത്സരിക്കുക. എല്‍ഡിഫിന് തന്നോട് താല്‍പര്യമില്ലെന്നും ബിജെപിയോട് തനിക്കും താല്‍പര്യമില്ല. വേറിട്ട് ശബ്ദമായി നിന്നിട്ട് കാര്യമില്ലായെന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്നും കെമാല്‍ പാഷ പറഞ്ഞു.

എംഎല്‍എ ആയാല്‍ താന്‍ ശമ്പളം വാങ്ങില്ലെന്നും കെമാല്‍ പാഷ പ്രതികരിച്ചു. ഈയിടെ കെമാല്‍ പാഷ സര്‍ക്കാരിനെതിരെ പല വിഷയങ്ങളിലും പരസ്യനിലപാട് സ്വീകരിച്ചിരുന്നു. കമാൽ പാഷ യുഡിഎഫ് ബാനറിൽ മത്സരിക്കാൻ സാധ്യതയുള്ളതായി നേരറിയാൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.യു‍ഡ‍ിഎഫ് ബാനറിൽ മത്സരിക്കാനുള്ള ആ​ഗ്രഹത്തിന്റെ ഭാ​ഗമായി സർക്കാരിനെ വിമർശിച്ച് പ്രസ്താവനകളും അദ്ദേ​ഹം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.