ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് രാജിക്കത്ത് സമർപ്പിച്ചു. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച എം പി സ്ഥാനമായതിനാലാണ് രാജിവെച്ചത്.
ധാർമികത ഉയർത്തിപ്പിടിച്ച് രാജ്യസഭ എംപി പദവി രാജി വയ്ക്കുമെന്ന് ആയിരുന്നു ഒക്ടോബർ 14ന് മുന്നണി മാറ്റം പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ ജോസ് കെ മാണി അറിയിച്ചിരുന്നത്.
ജോസ് കെ മാണിയും അദ്ദേഹത്തിന്റെ കേരള കോൺഗ്രസ് എം പാർടിയും ഇപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്.