Home Video അഹങ്കാരം + വിവരക്കേട് = മുല്ലപ്പള്ളി സ്ട്രെസ് നിറഞ്ഞ ജീവിതത്തിൽ മലയാളിക്ക് ഒരു...

അഹങ്കാരം + വിവരക്കേട് = മുല്ലപ്പള്ളി സ്ട്രെസ് നിറഞ്ഞ ജീവിതത്തിൽ മലയാളിക്ക് ഒരു നേരംപോക്കാണ് മുല്ലപ്പള്ളി.മുല്ലപ്പള്ളി

SHARE

മുല്ലപ്പള്ളി സമം വിവരക്കേട് എന്ന പറയുന്നതാണ് ഉത്തമം.കെപിസിസിയുടെ പ്രസിഡണ്ട് എന്നാണ് വെയ്പ്പ്. എന്നാൽ ജിയുടെ ഉള്ളിൽ ചില സംഘി കുട്ടങ്ങളുടെ തലച്ചോറാണ് പ്രവർത്തിക്കുന്നത്. അതിന്റെ ഉദാഹരണങ്ങൾ ഒരുപാടുണ്ട്.

അല്ലെങ്കിൽ പിന്നെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്റെ എക്കോ ആവുകയാണ് കെപിസിസിയെന്നു വിമർശിച്ചത് നിങ്ങളുടെ മിത്രം കെ സുരേന്ദ്രൻ ജിയാണ്. വിവരക്കേടിനെ അഹങ്കാരമായി കൊടുനടക്കുന്ന നേതാവിന്റെ പേരാണ മുല്ലപ്പളി രാമചന്ദ്രൻ. തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രനെക്കാൾ പ്രായം കുറഞ്ഞവർ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ടെന്ന്ണ് മുല്ലപ്പളി അദ്ദേഹത്തിന്റെ ഒടുക്കത്തെ കണ്ടെത്തൽ.

പക്ഷെ ആര്യാ രാജേന്ദ്രന്റെ പ്രായമാകട്ടെ ഇരുപത്തിയൊന്നും. ഈ വരുന്ന ജനുവരി 12 നാണ് ആര്യക്ക് 22 വയസ് പൂർത്തിയാകുക. കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി. നവംബർ 18 നാണ് രേഷ്മയ്ക്ക് 21 വയസ് പൂർത്തിയായത്.

വിവരക്കേട് ഇന്ഗ്ലീഷിൽ പറഞ്ഞാൽ വസ്തുതയാകുമെന്ന് ജിയുടെ മറ്റൊരു കണ്ടെത്തൽ . എന്നാൽ പ്രബുദ മലയാളിക്ക് ഇതൊക്കെ വെറും പരിഹാസമായാണ് കണക്കിലെടുക്കുക. സ്ട്രെസ് നിറഞ്ഞ ജീവിതത്തിൽ മലയാളിക്ക് ഒരു ഒരു നേരപോക്കാണ് മുല്ലപ്പള്ളി. ഈ ഫിലീഡിൽ മിത്രങ്ങളായ ചെന്നിത്തല ജിയ്ക്കും സുരേന്ദ്രൻ ജിയ്ക്കും ഒപ്പം പൊരിഞ്ഞ പോരാട്ടമാണ് താങ്കൾ നടത്തുന്നത് .

ആയിരം വീട് നൽകുമെന്ന് പറഞ്ഞു പറ്റിക്കുക , യൂത്ത് കോൺഗസ് സ്ഥാനാര്ഥിയാണെന്ന് പറഞ്ഞു അൻപത് കഴിഞ്ഞവരെ അവതരിപ്പിച്ചു കുട്ടിനേതാക്കളെ കരയിപ്പിക്കുക , വാർത്താസമ്മേളനത്തിൽ ഉത്തരം മൂടുമ്പോൾ പൊട്ടിക്കരയുക ,മുക്കിന് മുക്കിന് മാധ്യമങ്ങളെ കാണുക തുടങ്ങി സോളോ പെര്ഫോമന്സില് കലാതിലകപട്ടം കിട്ടേട്ടണ്ട മുതലാണ് താങ്ങൾ.സംസ്ഥനത്തെ ചെറുപ്പക്കാരെയും വനിതകളെയും മുൻ നിരയിൽ നിർത്തി നാടിന് വികസനത്തിന്റെ പുതിയ മാനങ്ങൾ ഒരുക്കുകയാണ് എൽഡിഎഫ്.

തോറ്റു തൊപ്പിയിട്ടിട്ടും ഒരു ഐക്യവുമില്ലാത്ത ഐക്യജനാധിപത്യമുന്നണിയുടെ നേതൃസ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി അദ്ദേഹം എന്താണ് ചെയുന്നത്. . നിങ്ങളുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ നതിങ് ഡൂയിങ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.