ട്വന്റി ട്വന്റിയുമായി കോൺഗ്രസ്സ് രഹസ്യ ധാരണ ഉണ്ടാക്കുന്നുവെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബിന്റെ വസതിയിലെത്തി സംസ്ഥാന കോൺഗ്രസ് നേതാക്കൾ രഹസ്യചർച്ച നടത്തിയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഡി സതീശൻ എംഎൽഎയും ഉൾപ്പെടുന്ന കോൺഗ്രസ് ഉന്നതതല പ്രതിനിധി സംഘമാണ് കിഴക്കമ്പലത്ത് ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബുമായി ചർച്ച നടത്തിയതെന്നും പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ടിൽ വ്യക്തന്മാക്കുന്നു.
ബുധനാഴ്ച്ച രാത്രി ഒമ്പതോടെ സാബു എം ജേക്കബിന്റെ വസതിയിലെത്തിയ നേതാക്കൾ 12 വരെ ചർച്ച തുടർന്നുവെന്നാണ് റിപ്പോർട്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തിന് പുറമേ നാല് പഞ്ചായത്തുകളിലാണ് ഇത്തവണ ട്വന്റി ട്വന്റി അധികാരത്തിലെത്തിയത്.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ നിന്നും മത്സരിക്കുമെന്നും ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പെരുമ്പാവൂർ, എറണാകുളം, ആലുവ, അങ്കമാലി, തൃക്കാക്കര, പിറവം മൺലങ്ങളിൽ കൂടി ട്വന്റി ട്വന്റി മത്സരിക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ കിഴക്കമ്പലത്തെത്തി പുതിയ ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നത്.
എൽഡിഎഫിനെതിരെ പൊരുതാൻ ട്വന്റി ട്വന്റിയെ കുട്ടുപിടിക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി നിയമസഭാ തെരഞ്ഞെടുപ്പിൽ അവർത്തിക്കാതിരിക്കാനാണ് കോൺഗ്രസ് നേതിര്ത്വം പരിശ്രമിക്കുന്നത് . അതിനായാണ് രാഷ്ട്രീയത്തെ പുച്ഛിക്കുന്ന കുറെ അരാഷ്ട്രീയവാദികൾക്കൊപ്പം കോൺഗ്രസ്സ് സഖ്യമുണ്ടാക്കുന്നത്.
പെരുമ്പാവൂർ ,എറണാകുളം , ആലുവ , അങ്കമാലി ,തൃക്കാക്കര പിറവം മണ്ഡലങ്ങളെല്ലാം യുഡിഎഫിന്റെ കൈയിലാണ് .എന്നാൽ ട്വന്റി ട്വന്റി മത്സരിച്ചാൽ കോൺഗ്രസിന് പരാജയം ഉണ്ടാകുമെന്ന് ഉണ്ടാകുന്ന സാഹചര്യമാണ് ഉണ്ടാകുക.പിറവം ഒഴികെയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസാണ് ജയിച്ചിരിക്കുന്നത്.ഈ സാഹചര്യത്തിലാണ് ട്വന്റി ട്വന്റിയുടെ കാല് പിടിക്കാൻ കോൺഗ്രസ് നേതാക്കൾ എത്തിയതെന്നാണ് സൂചന.