Home Entertainment പൊന്നിയിൻ സെൽവനിൽ റഹ്‌മാൻ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കും

പൊന്നിയിൻ സെൽവനിൽ റഹ്‌മാൻ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കും

SHARE

പുതുവർഷത്തിൽ നടൻ റഹ്‌മാന്‌ തമിഴിലും തെലുങ്കിലും തിരക്കിൻ്റെ നാളുകൾ .തമിഴിൽ മോഹൻ രാജയുടെ സഹായി സുബ്ബുറാം സംവിധാനം ചെയ്‌ത സിനിമ പ്രദർശന സജ്ജമായി.

ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഉടൻ റിലീസ് ചെയ്യും. മാസ്സ് ഹീറോ പരിവേഷമാണ് ഈ ചിത്രത്തിൽ റഹ്‌മാന്റേത് . ഹൈദരാബാദിൽ ഗോപിചന്ദിനൊപ്പം സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന ‘സീട്ടിമാർ ‘ എന്ന സിനിമയിൽ അഭിനയിച്ചു വരുന്ന റഹ്‌മാൻ ഹൈദരാബാദിൽ തന്നെ മണിരത്‌നത്തിൻ്റെ ഡ്രീം പ്രോജക്റ്റും മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രവുമായ ‘ പൊന്നിയിൻ സെൽവ ‘ നിൽ ജോയിൻ ചെയ്‌തു. തൻ്റെ കഥാപാത്രത്തെ കുറിച്ചു റഹ്‌മാൻ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മർമ്മ പ്രധാനമായ കഥാപാത്രമാണ് റഹ്മാന്റേത് എന്നാണ് സൂചന . ഇതിലെ കഥാപാത്രത്തിനു വേണ്ടി മാസങ്ങളോളം വാൾപയറ്റ്‌ ,കുതിര സവാരി തുടങ്ങിയ കായിക അഭ്യാസങ്ങൾ പരിശീലിച്ചിരുന്നുവത്രെ .

അഹമ്മദിൻറെ സംവിധാനത്തിൽ റഹ് ‌മാൻ , ‘ ജയം ‘ രവി , അർജ്ജുൻ ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ ‘ ജന ഗണ മന ‘ , വിശാലിനൊപ്പം
‘ തുപ്പറിവാളൻ 2 ‘ എന്നിവയാണ് 2021 ന്റെ ആദ്യ പകുതിയിലെ റഹ്മാന്റെ മറ്റു തമിഴ് ചിത്രങ്ങൾ . മലയാളത്തിൽ വളരെ സെലക്റ്റീവായി അഭിനയിക്കുന്ന റഹ്‌മാൻ ‘ രണ ‘ത്തിനു ശേഷം അഭിനയിക്കുന്നത് പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് അണിയിച്ചൊരുക്കുന്ന സിനിമയിലാണ് .

ഈ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം അടുത്തയാഴ്ച്ച ഉണ്ടാകും.പീക്കോക് ആർട് ഹൗസ്സിനു എം .കെ .സുഭാകരനും , അഞ്ജുവർഗീസ് ‌ വിളയടത്തും ചേർന്നു നിർമ്മിക്കുന്ന ഈ മലയാള സിനിമയുടെ ഷൂട്ടിങ് ജനുവരി അവസാനം കാശ്‌മീരിൽ തുടങ്ങും .

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.