ഇലകമൺ പഞ്ചായത്തിൽ വോട്ട് കച്ചവടം നടത്തി കോൺഗ്രസ്സും ബി ജെ പിയും. സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പിലാണ് പരസ്യമായ വോട്ട് കച്ചവടം നടത്തിയത്. നാല് സ്റ്റാന്റിംഗ് കമ്മറ്റികളുടെയും ചെയർമാൻ സ്ഥാനാർത്ഥികളെ പരസപരം വെച്ച് മാറുകയായിരുന്നു. ബി ജെ പി യുടെയും കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കളും പരസ്പരം വോട്ട് ചെയ്തു.
16 വാർഡുള്ള ഇലകമൺ ഗ്രാമപഞ്ചായത്തിൽ LDF ന് 7, UDF- 5, BJP- 4 അംഗങ്ങൾ വീതമാണുള്ളത്.
ആകെ 4 സ്റ്റാന്റിംഗ് കമ്മിറ്റികൾ- ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസം.
ആരോഗ്യ വിദ്യാഭ്യാസത്തിൽ 3 അംഗങ്ങളും ബാക്കി എല്ലാ കമ്മിറ്റിയിലും 4 അംഗങ്ങളുമാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്.
ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്ന അംഗങ്ങൾ ചേർന്ന് വോട്ട് ചെയ്താണ് അതിന്റെ ചെയർമാനെ തിരഞ്ഞെടുക്കുന്നത്.( ധനകാര്യത്തിൽ വോട്ടിങിന്റെ ആവശ്യമില്ല, വൈസ് പ്രസിഡന്റ് സ്റ്റാറ്റ്യൂറ്ററി ആയി ധനകാര്യത്തിൽ അംഗവും ചെയർമാനയുമാണ്. )
ഇനി അംഗങ്ങളെ തിരഞ്ഞെടുത്തത്.
ആദ്യം എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റിയിലും വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തുവാൻ ഓരോന്നിലും ഓരോ വനിതാ അംഗങ്ങളെ വീതമാണ് തിരഞ്ഞെടുക്കുന്നത്. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് ആരും മത്സരിച്ചില്ല, കാരണം അതിൽ ജയിച്ച് ഭൂരിപക്ഷം കിട്ടിയാലും ചെയർമാൻ അകാൻ കഴിയില്ല.
ഇനിയാണ് ഒത്തുകളി
വികസന സ്റ്റാന്റിംഗ് കമ്മിറ്റി വനിതാ പ്രാതിനിധ്യത്തിന് LDF സ്ഥാനാർഥിയായി വെങ്കോട് മെമ്പർ സെൻസിയും, UDF സ്ഥാനാർഥിയായി മൂലഭാഗം മെമ്പർ ലില്ലി ടീച്ചറും മത്സരിച്ചു.
ബിജെപി മത്സരിച്ചില്ല
സെൻസിക്ക് LDF ന്റെ 7 വോട്ട് ലഭിച്ചു. ലില്ലി ടീച്ചറിന് 9 വോട്ട് ( UDF-5, BJP- 4 രണ്ടും കൂടി 9).
അതായത് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനു ഉൾപ്പെടെ 4 BJP മെമ്പർമാരും കോണ്‍ഗ്രസിന്റെ ലില്ലി ടീച്ചറിന് വോട്ട് ചെയ്തു. ലില്ലി ടീച്ചർ വിജയിച്ചു.
അടുത്തത് ക്ഷേമകര്യത്തിൽ BJP യുടെ തോണിപ്പാറ മെമ്പർ ലേഖ, LDF ന്റെ കിഴക്കേപ്പുറം മെമ്പർ ഉമ എന്നിവർ മത്സരിച്ചു.
UDF മത്സരിച്ചില്ല
ലേഖ- 9 വോട്ട് , ഉമ- 7 വോട്ട്.
അതായത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോജ് വിശാൽ ഉൾപ്പെടെ 5 UDF മെമ്പർമാരും ലേഖക്ക് വോട്ട് ചെയ്തു.
ലേഖ വിജയിച്ചു.
അടുത്തത് ആരോഗ്യവിദ്യാഭ്യാസത്തിൽ UDF കളത്തറ മെമ്പർ സലീന കമാൽ, LDF ഉമ ( ക്ഷേമത്തിൽ ഉമ പരാജയപ്പെട്ടതുകൊണ്ട് അടുത്തതിൽ മത്സരിച്ചു) എന്നിവർ മത്സരിച്ചു.
ബിജെപി മത്സരിച്ചില്ല
സലീന കമാൽ- 9, ഉമ- 7.
എല്ലാ ബിജെപി മെമ്പർമാരും സലീന കമാലിന് വോട്ട് ചെയ്തു, വിജയിച്ചു.
*ഇനി രണ്ടാം ഘട്ടം.- വോട്ടെടുപ്പ്
വികസന സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് UDF വിളപ്പുറം മെമ്പർ വിനോജ് വിശാൽ, കായൽപുറം മെമ്പർ ജിഷ എന്നിവരും LDF ഇലകമൺ മെമ്പർ അജിത, പാളയംകുന്ന് മെമ്പർ സരിത്ത് കുമാറും മത്സരിച്ചു.
ബിജെപി മത്സരിച്ചില്ല
വിനോജ് വിശാൽ- 5
ജിഷ- 4
(ആകെ 9 വോട്ട്- ബിജെപിയുടെ 4ഉം കോണ്‍ഗ്രസിന്റെ 5ഉം)
അജിത- 4
സരിത്ത്- 3.
(ആകെ 7 LDF ന്റെ വോട്ട്)
ഇതിൽ ബിജെപി ബിനു ഉൾപ്പെടെ എല്ലാ അംഗങ്ങളും UDF ന് വോട്ട് ചെയ്തു.
വിനോജ് വിശാൽ, ജിഷ, അജിത എന്നിവർ വിജയിച്ചു.
ക്ഷേമകാര്യം
BJP യുടെ തോണിപ്പാറ ബിനു, അയിരൂർ മെമ്പർ ഷീജ എന്നിവരും LDF നായി കിഴക്കേപ്പുറം മെമ്പർ ഉമ, കെടാകുളം മെമ്പർ സുനു എന്നിവർ മത്സരിച്ചു.
UDF മത്സരിച്ചില്ല
ബിനു- 5, ഷീജ- 4
(ആകെ 9 വോട്ട്- ബിജെപിയുടെ 4ഉം കോണ്‍ഗ്രസിന്റെ 5ഉം)
ഉമ-4, സുനു- 3
(ആകെ 7 LDF ന്റെ വോട്ട്)
ഇതിൽ UDF ന്റെ വിനോജ് വിശാൽ, സലീന കമാൽ, ജിഷ, ഷൈജി, ലില്ലി ടീച്ചർ എന്നിവർ ബിജെപി ബിനുവിനും ഷീജക്കും വോട്ട് ചെയ്തു.
ബിനു, ഷീജ , ഉമ എന്നിവർ വിജയിച്ചു.
ആരോഗ്യവിദ്യാഭ്യാസത്തിൽ UDF ന്റെ ഷൈജി, LDF ന്റെ സുനു എന്നിവർ മാത്രം മത്സരിച്ചു.
എതിരില്ലാതെ 2 പേരും തിരഞ്ഞെടുക്കപ്പെട്ടു. ( 3 പേരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ രണ്ടാം ഘട്ടത്തിൽ മത്സരം ആവശ്യം ഉണ്ടായിരുന്നുള്ളു) ഈ പറഞ്ഞത് ഒന്നും രഹസ്യമല്ല, ഏത് പൗരനും പഞ്ചായത്തിൽ നിന്ന് അറിയുവാൻ സാധിക്കുന്ന രേഖകൾ ആണ്. നിങ്ങൾക്ക് കൃത്യമായി മനസിലാവും ഓരോ ഘട്ടത്തിലും എത്ര നന്നായി പരസ്പരം സഹായിച്ചു എന്നത്.